Train | യാത്രക്കാർക്ക് സന്തോഷ വാർത്ത: മംഗ്ളൂറിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിനിന്റെ സർവീസ് ഒരുമാസം കൂടി നീട്ടി
● രണ്ട് ട്രെയിനുകളും പത്തു സർവീസുകളാണ് നടത്തുക
● നേരത്തേയുള്ള സ്റ്റോപ്പുകൾക്ക് മാറ്റമില്ല.
● മംഗ്ളൂർ ജംഗ്ഷനിൽ നിന്ന് 7:30 ന് പുറപ്പെടും.
● കൊച്ചുവേളിയിൽ 8 മണിക്ക് എത്തും.
പാലക്കാട്: (KasargodVartha) യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗ്ളൂറിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് വീണ്ടും നീട്ടിയതായി റെയിൽവേ അറിയിച്ചു. രണ്ട് ട്രെയിനുകളും പത്തു സർവീസുകളാണ് നടത്തുക. നേരത്തെയുള്ള സ്റ്റോപ്പുകളിലും സമയത്തിലും മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
ട്രെയിൻ നമ്പർ 06041 മംഗ്ളുറു ജംഗ്ഷൻ-കൊച്ചുവേളി പ്രതിവാര സ്പെഷൽ ഒക്ടോബർ മൂന്ന് മുതൽ നവംബർ രണ്ട് വരെ വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 7:30ന് മംഗ്ളുറു ജംഗ്ഷനിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിൽ എത്തും.
ട്രെയിൻ നമ്പർ 06042 കൊച്ചുവേളി-മംഗ്ളുറു ജംഗ്ഷൻ സ്പെഷൽ ഒക്ടോബർ നാല് മുതൽ നവംബർ മൂന്ന് വരെ വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 7 മണിക്ക് മംഗ്ളുറു ജംഗ്ഷനിലെത്തും.
സമയക്രമം
* മംഗ്ളുറു ജംഗ്ഷൻ - കൊച്ചുവേളി
മംഗ്ളുറു ജംഗ്ഷൻ - 19.30 (ശനി)
കാസർകോട് - 20.03
കാഞ്ഞങ്ങാട് - 20.23
പയ്യന്നൂർ - 20.44
കണ്ണൂർ - 21.17
തലശ്ശേരി - 21.39
വടകര - 21.58
കോഴിക്കോട് - 22.37
തിരൂർ - 23.14
ഷൊർണൂർ ജംഗ്ഷൻ - 1.01
തൃശൂർ - 1.55
അലുവ - 2.48
എറണാകുളം ജംഗ്ഷൻ - 3.25
ആലപ്പുഴ - 4.32
കായംകുളം ജംഗ്ഷൻ - 5.23
കൊല്ലം ജംഗ്ഷൻ - 6.1
കൊച്ചുവേളി - 8
* കൊച്ചുവേളി - മംഗ്ളുറു ജംഗ്ഷൻ
കൊച്ചുവേളി -
കൊല്ലം ജംഗ്ഷൻ - 19.57
കായംകുളം ജംഗ്ഷൻ - 20.28
ആലപ്പുഴ - 21.33
എറണാകുളം ജംഗ്ഷൻ - 22.25
ആലുവ - 22:50
തൃശൂർ - 23.48
ഷൊർണൂർ ജംഗ്ഷൻ - 0.35
തിരൂർ - 1.1
കോഴിക്കോട് - 1.47
വടകര - 2.2
തലശ്ശേരി - 2.48
കണ്ണൂർ - 3.16
പയ്യന്നൂർ - 3.45
കാഞ്ഞങ്ങാട് - 4.4
കാസർകോട് - 5.01
മംഗ്ളുറു ജംഗ്ഷൻ - 7
#Mangalore #Kochuveli #TrainService #Railway #Travel #Kerala