Teaser | കാസർകോട്ടെ കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്ക്കാരമായ 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറക്കി
● കാസർകോട്ടെ തീരദേശത്തിന്റെ സൗന്ദര്യം പകർത്തിയിരിക്കുന്നു.
● ചരിത്രപരമായ കോട്ടകൾ, കൊട്ടാരങ്ങൾ, ദേവാലയങ്ങൾ എന്നിവയും
● ഗ്രാമീണ ഉത്സവങ്ങളും കലാരൂപങ്ങളും ഡോക്യുമെൻ്ററിയുടെ ഭാഗമാണ്.
● ടൂറിസം മേഖലയ്ക്ക് ഈ ഡോക്യുമെൻ്ററി ഒരു മുതൽക്കൂട്ടാകും
ഉദുമ: (KasargodVartha) മനോഹരമായ കടലോര കാഴ്ചകളുടെ ദൃശ്യാവിഷ്ക്കാരമായ 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ടീസർ യൂട്യൂബ് ചാനലിൽ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ബേക്കൽ ബീച്ച് കാർണിവൽ വേദിയിൽ നടന്ന ചടങ്ങിൽ ടീസറിൻ്റെ സിഡി പ്രകാശനം നിർവഹിച്ചു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ, ബി.ആർ.ഡി.സി എം ഡി ഷിജിൻ പറമ്പത്തിന് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ ഡോക്യുമെൻ്റിയുടെ നിർമ്മാതാവും സംവിധായകനുമായ മൂസ പാലക്കുന്ന്, കാർണിവൽ ചെയർമാനും ക്യൂ എച്ച് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.കെ. അബ്‌ദുൽ ലത്തീഫ്, ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ ഡോക്യുമെന്ററി, പ്രദേശത്തിന്റെ സുന്ദരമായ കടലോര കാഴ്ചകൾക്കൊപ്പം ചരിത്രപരമായ പ്രാധാന്യമുള്ള കോട്ടകൾ, കൊട്ടാരങ്ങൾ, ദേവാലയങ്ങൾ എന്നിവയും ഒപ്പിയെടുത്തിട്ടുണ്ട്. ഗ്രാമീണ കാർഷികോത്സവങ്ങൾ, ആചാരോത്സവങ്ങൾ, ഗ്രാമീണ കലകൾ എന്നിവയുടെ മനോഹരമായ ദൃശ്യങ്ങളും വിസ്മയ തീരത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ബേക്കൽ ബ്ലൂ മൂൺ ക്രിയേഷന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി ജനുവരി രണ്ടാം വാരം റിലീസ് ചെയ്യും. ഉദുമയുടെ പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഡോക്യുമെന്ററി, ടൂറിസം രംഗത്ത് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തിന്റെ തനത് കലാ രൂപങ്ങളെയും പൈതൃകത്തെയും ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ഉദ്യമമാണ് ഈ ഡോക്യുമെന്ററി.
#Kasaragod #Bekal #KeralaTourism #Documentary #CoastalKerala #Travel