Festival Begins | ബേക്കൽ ബീച്ച് കാർണിവലിന് വർണാഭമായ തുടക്കം
● പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്റെ അധ്യക്ഷതയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ കാർണിവൽ ഉദ്ഘാടനം ചെയ്തു.
● ബേക്കൽ ബീച്ച് കാർണിവൽ കൺവീനറും റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയറക്ടറുമായ ശിവദാസ് കീനേരി നന്ദി പറഞ്ഞു.
ബേക്കൽ: (KasargodVartha) ബേക്കൽ ബീച്ച് കാർണിവലിന് വർണാഭമായ തുടക്കം. ഡിസംബർ 31 വരെ 11 ദിവസം നീളുന്ന ഈ ആഘോഷം ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും ചേർന്ന് ബിആർഡിസിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്റെ അധ്യക്ഷതയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ കാർണിവൽ ഉദ്ഘാടനം ചെയ്തു.
ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഖത്തർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ കെ കെ അബ്ദുല്ല ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഡൻ, ഹക്കീം കുന്നിൽ, കെ.ഇ.എ ബക്കർ, എം എ ലത്തീഫ്, ബേക്കൽ ബീച്ച് കാർണിവൽ ചെയർമാനും ബേക്കൽ ബീച്ച് പാർക്ക് മാനേജിംഗ് ഡയറക്ടറുമായ കെ കെ അബ്ദുൽ ലത്തീഫ്, ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ മുസ്തഫ എന്നിവർ സംസാരിച്ചു.
ബേക്കൽ ബീച്ച് കാർണിവൽ കൺവീനറും റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയറക്ടറുമായ ശിവദാസ് കീനേരി നന്ദി പറഞ്ഞു. ഈ കാർണിവലിൽ അലങ്കാരങ്ങൾ, പ്രശസ്തരായ കലാകാരന്മാരുടെ സംഗീത വിരുന്ന്, സ്ട്രീറ്റ് പെർഫോർമൻസുകൾ, പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ഷോപ്പിംഗ് സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ് തുടങ്ങിയ നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.
#BeckelBeach #KasaragodCarnival #RedMoonBeach #StreetPerformances #FoodStreet #Music