city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാട്ടുതീ: അറിയിപ്പ് നല്‍കാന്‍ എസ്.എം.എസ്. സംവിധാനം

കാസര്‍കോട്: (www.kasargodvartha.com 04.03.2017) സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെതുടര്‍ന്നുണ്ടാകുന്ന കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനം വകുപ്പ് നൂതന സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തി.

വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ്. അലര്‍ട്ടായി നല്‍കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയാണ,് സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ കാട്ടുതീ പടര്‍ന്നസ്ഥലം അതിന്റെ അക്ഷാംശ- രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി ആ വിവരം ഉടന്‍ തന്നെ അതാതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് എസ്.എം.എസ്. അലര്‍ട്ടായി നല്‍കി വരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടുതീ ഉണ്ടായ സ്ഥലം കൃത്യമായി കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തിര നടപടി കൈകൊള്ളുവാനും കഴിയുന്നു.

കാട്ടുതീ: അറിയിപ്പ് നല്‍കാന്‍ എസ്.എം.എസ്. സംവിധാനം

PHOTO: FILE

ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി, വനസംരക്ഷണ സമിതി എന്നിവയുടെ സേവനവും കാട്ടുതീ നിയന്ത്രിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. വനം ഡിവിഷനുകളില്‍ തീ കെടുത്തിയതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് നല്‍കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, forest, forest range officer, Technology, SMS Facility, Wildfire: SMS Service to get information

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia