മൂന്ന് ഫുട്‌ബോള്‍ പ്രതിഭകളെ മൊഗ്രാല്‍ ദേശീയ വേദി അനുമോദിച്ചു
Feb 4, 2016, 09:30 IST
മൊഗ്രാല്‍: (www.kasargodvartha.com 04/02/2016) സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് ജില്ലാ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ച വെച്ച മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങളായ അബ്ദുല്‍ രിഫാഇ, ജാബിര്‍ വി.പി, സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിന് വേണ്ടി ജഴ്‌സിയണിഞ്ഞ അബൂബക്കര്‍ ദില്‍ഷാദ് എം.എല്‍ എന്നിവരെ മൊഗ്രാല്‍ ദേശീയ വേദി ഉപഹാരം നല്‍കി അനുമോദിച്ചു. മൂന്ന് പ്രതിഭകളുടെ നേട്ടം മൊഗ്രാല്‍ ഗ്രാമത്തിന്റെ ഫുട്‌ബോള്‍ പ്രതാപം ഒന്നുകൂടി ഉയരാന്‍ കാരണമായതായി അനുമോദന യോഗം അഭിപ്രായപ്പെട്ടു.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് എം.എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് മുഖ്യാതിഥിയായിരുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സി സലീം, എ.എം സിദ്ദീഖ് റഹ്മാന്‍, ഷക്കീല്‍ അബ്ദുള്ള, മുഹമ്മദ് അബ്‌കോ, എന്‍.എ.അബ്ദുല്‍ ഖാദര്‍, കെ.മുഹമ്മദ് കുഞ്ഞി, ഹാരിസ് ബഗ്ദാദ് പ്രസംഗിച്ചു.ജന.സെക്രട്ടറി:കെ.പി.മുഹമ്മദ് സ്വാഗതവും, ട്രഷറര്‍ ബി.കെ.അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Keywords : Mogral, Reception, Football, Sports, Club, Mogral Deshiya Vedi.