ദേശീയ ഗെയിംസ് ദീപശിഖയെ വരവേല്‍ക്കാന്‍ കാസര്‍കോട് ഒരുങ്ങി
Jan 16, 2015, 17:12 IST
കാസര്‍കോട്: (www.kasargodvartha.com 16/01/2015) ദേശീയ ഗെയിംസിനുള്ള ദീപശിഖ 23ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കൈമാറും. തുടര്‍ന്ന് അത്‌ലറ്റുകള്‍ ദീപശിഖ ഏറ്റുവാങ്ങി പ്രയാണമാരംഭിക്കും. ദേശീയ ഗെയിംസിന്റെ ദീപശിഖാപ്രയാണം വന്‍ ആഘോഷമാക്കി മാറ്റാന്‍ നാടൊരുങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ജില്ലയൊന്നാകെ ഗെയിംസിന്റെ ആരവങ്ങളില്‍ പങ്കാളിയാകാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ജില്ലയില്‍ എട്ടുകേന്ദ്രങ്ങളിലായി വന്‍ജനാവലി ദീപശിഖയെ വരവേല്‍ക്കും. ഓരോ കേന്ദ്രങ്ങളിലും അതാത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ദീപശിഖ ഏറ്റുവാങ്ങി അത്‌ലറ്റുകള്‍ക്ക് തിരിച്ചേല്‍പ്പിക്കും. ചെര്‍ക്കള, ചട്ടഞ്ചാല്‍, പെരിയ ബസാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളില്‍ വച്ചാണ് ദീപശിഖയെ വരവേല്‍ക്കുന്നത്. ഇവിടങ്ങളില്‍ അതാത് മേഖലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. സ്വീകരണവുമായി ബന്ധപ്പെട്ട് അതാതിടങ്ങളിലെ പഞ്ചായത്തുകളില്‍ ഇത് സംബന്ധിച്ച വിപുലമായ കൂടിയാലോചന യോഗങ്ങള്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ ഉദ്യോഗസ്ഥ മേധാവികളും സംബന്ധിച്ചു.
ചെങ്കള പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കൂടിയാലോചനായോഗത്തില്‍ പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, കെ.എം ബല്ലാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചട്ടഞ്ചാല്‍ സ്വീകരണവുമായി ബന്ധപ്പെട്ട് ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ പ്രസിഡണ്ട് ആഇശ സഹദുല്ല അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, കെ.എം ബല്ലാള്‍ തുടങ്ങിയവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പെരിയയിലെ സ്വീകരണവുമായി ബന്ധപ്പെട്ട് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, അഡ്വ. സദാനന്ദറൈ തുടങ്ങിയവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കാലിക്കടവ് സ്വീകരണങ്ങളിലെ വിപുലമായ കൂടിയാലോചനാ യോഗങ്ങള്‍ ശനിയാഴ്ച ചേരും.

Keywords : Kasaragod, Kerala, Games, Sports, National Games.