കോപ്പ കാര്‍ണിവെല്‍ വെള്ളിയാഴ്ച തുടങ്ങും; ക്രിക്കറ്റ് ടൂര്‍ണമെന്റ് 7ന്
Mar 4, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 04/03/2015) ഫ്ലവേഴ്‌സ് കോപ്പ ഒരുക്കുന്ന കാര്‍ണിവല്‍ വെള്ളിയാഴ്ച തുടങ്ങും. രാവിലെ എട്ട് മണിക്ക് മെഗാ മെഡിക്കല്‍ ക്യാംപോടെയാണ് കാര്‍ണിവല്‍ ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്ലീന്‍ കോപ്പ ശുചീകരണ കാംപെയിനും മൂന്നുമണിക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചിത്ര രചനയും നടക്കും. ഏഴിന് രാവിലെ 10 മണി മുതല്‍ ട്രാഫിക് ബോധവല്‍ക്കരണ സെമിനാറും സ്ലൈഡ് ഷോയും നടക്കും.
സെമിനാര്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് നടക്കുന്ന കോപ്പ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സര ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. എട്ടിന് രാത്രി എട്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പുതിയേടത്ത് അബ്ദുര്‍ റഹ്മാന്‍, ജലീല്‍, ഖലീല്‍, ഹമീദ്, ഷൗക്കത്ത് സംബന്ധിച്ചു.

Keywords : Kasaragod, Kerala, Cricket Tournament, Sports, Press meet, Koppa, Carnival.