കെ.എസ്.ഇ.ബി കായികമേള നടന്നു
Mar 22, 2012, 07:30 IST
കാസര്‍കോട്: കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കായുള്ള ജില്ലാതല കായികമേള കാസര്‍കോട് താളിപ്പടപ്പ് മൈതാനിയില്‍ കാസര്‍കോട് സര്‍ക്കിള്‍ ഡെപ്യൂട്ടിചീഫ് എഞ്ചിനീയര്‍ ജി.ആര്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.വി.ജോസ് അദ്ധ്യക്ഷനായിരുന്നു. എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍മാരായ സുരേന്ദ്ര.പി സ്വാഗതവും, എ.ജെ.പോള്‍ നന്ദിയും പറഞ്ഞു. ജീല്ലാതല മത്സരത്തിലെ വിജയികള്‍ മഞ്ചേരിയില്‍ നടക്കുന്ന മേഖലാതല മത്സരത്തില്‍ പങ്കെടുക്കും. ജില്ലയില്‍ വിവിധ സെക്ഷനുകളില്‍ നിന്നുള്ള ഇരുന്നൂറോളം പ്രതിഭകള്‍ കായികമേളയില്‍ മാറ്റുരച്ചു.
Keywords: Sports, Kasaragod