city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാസ്‌ക് റഹ് മാനിയ നഗര്‍ 20-ാം വാര്‍ഷികാഘോഷം 23ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 11.10.2016) യൂത്ത്‌സ് റഹ് മാനിയ നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (യാസ്‌ക്) 20-ാം വാര്‍ഷികാഘോഷത്തിന് 23ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ തരം കലാ - കായിക മത്സരങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ആരോഗ്യ - ശുചിത്വ പരിപാടികള്‍, സാംസ്‌കാരിക സമ്മേളനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

23ന് നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് റഹീം എന്‍ എ, രക്ഷാധികാരി അല്‍ത്വാഫ് എ എം, ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ്, ട്രഷറര്‍ റിയാസ് പി കെ, ഷറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

യാസ്‌ക് റഹ് മാനിയ നഗര്‍ 20-ാം വാര്‍ഷികാഘോഷം 23ന് തുടങ്ങും

Keywords : Club, Anniversary, Programme, Inauguration, Press meet, Sports, Football Tournament, Yasc Rahmaniya Nagar, Youths Rahmaniya Nagar 20th anniversary programmes. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia