city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reception | അന്താരാഷ്ട്ര ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ അഭിമാനമായി മാറിയ ചിത്രകലയ്ക്ക് കാസര്‍കോട്ട് ഉജ്വല സ്വീകരണം; തുടര്‍ പഠനത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സജീവമാകാനാണ് ആഗ്രഹമെന്ന് താരം

കാസര്‍കോട്: (wwww.kasargodvartha.com) അന്താരാഷ്ട്ര ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ അഭിമാനമായി മാറിയ ചിത്രകലയ്ക്ക് കാസര്‍കോട്ട് ഉജ്വല സ്വീകരണം നല്‍കി. തുടര്‍ന് പഠനത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സജീവമാകാനാണ് ആഗ്രഹമെന്ന് ചിത്രകല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുമ്പഡാജെയിലെ ആനന്ദ - ജാനകി ദമ്പതികളുടെ അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ചിത്രകല. സഹോദരങ്ങളായ മഹേഷ്, മഞ്ജുനാഥന്‍ സഹോദരി, മഞ്ജുള, ഇളയ സഹോദരന്‍ കാര്‍തിക് എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും തന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി മാറിയെന്ന് ചിത്രകല കൂട്ടിച്ചേര്‍ത്തു.
            
Reception | അന്താരാഷ്ട്ര ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ അഭിമാനമായി മാറിയ ചിത്രകലയ്ക്ക് കാസര്‍കോട്ട് ഉജ്വല സ്വീകരണം; തുടര്‍ പഠനത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സജീവമാകാനാണ് ആഗ്രഹമെന്ന് താരം

പുത്തൂര്‍ സെന്റ് ഫിലോമിന കോളജിലെ ബി എസ് സി കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ചിത്രകല. കോളജില്‍ നിന്നാണ് ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ കോചായ വിനായക് ദാവങ്കരയാണ് ടീമിലേക്കുള്ള സെലക്ഷന്റെ കാര്യത്തില്‍ വലിയ പിന്തുണ നല്‍കിയതിയതെന്ന് ചിത്രകല പറഞ്ഞു. ക്യാപ്റ്റന്‍ അഞ്ചുവും സഹതാരങ്ങളായ സൗന്ദര്യ ദാവങ്കര, ഷമിത ഉഡുപി, സായി ലക്ഷ്മി ഉഡുപി, രേഖ കോലാര്‍ എന്നിവരുടെ ഒത്തൊരുമയോടെയുള്ള കളികളാണ് ഇന്‍ഡ്യയുടെ ഈ നേട്ടത്തിന് സഹായിച്ചത്.
   
Reception | അന്താരാഷ്ട്ര ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ അഭിമാനമായി മാറിയ ചിത്രകലയ്ക്ക് കാസര്‍കോട്ട് ഉജ്വല സ്വീകരണം; തുടര്‍ പഠനത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സജീവമാകാനാണ് ആഗ്രഹമെന്ന് താരം

അഗല്‍പാടി എസ് എ ടി എച് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ത്രോബോളില്‍ ആകൃഷ്ടയായി കടന്നുവന്നത്. സ്‌കൂളിലെ കായിക അധ്യാപകനായ ശശികാന്ത് ബള്ളാലിന്റെ മികച്ച പരിശീലനം സഹായകമായി. ഒമ്പത്, 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ആറ് തവണ സംസ്ഥാന ടീമില്‍ അംഗമായിരുന്നു. മൂന്ന് വര്‍ഷം കാസര്‍കോട് ടീം റണര്‍ അപ് ആയിരുന്നു. പിന്നീട് പുത്തൂര്‍ കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ മംഗ്‌ളുറു യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചു. ഇവിടത്തെ കോചായ പ്രകാശിന്റെ വലിയ പിന്തുണയിലൂടെയാണ് ദേശീയ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.
              
Reception | അന്താരാഷ്ട്ര ത്രോ ബോള്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ അഭിമാനമായി മാറിയ ചിത്രകലയ്ക്ക് കാസര്‍കോട്ട് ഉജ്വല സ്വീകരണം; തുടര്‍ പഠനത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സജീവമാകാനാണ് ആഗ്രഹമെന്ന് താരം

ബി എസ് സി കംപ്യൂടര്‍ സയന്‍സ് അടുത്തിടെ പാസായ ചിത്രലേഖ ബിഎഡ് എടുത്ത് അധ്യാപന ജോലിയിലേക്ക് തിരിയാനാണ് ആഗ്രഹിക്കുന്നത്. വളരെ പ്രതിസന്ധികള്‍ നിറഞ്ഞ ചുറ്റുപാടുകള്‍ക്കിടയില്‍ നിന്നാണ് ചിത്രലേഖ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നത്. പഞ്ചായത് വഴി ലഭിച്ച വീട്ടിലാണ് ചിത്രലേഖയും കുടുംബവും കഴിയുന്നത്. നേപാളിലെ കോകാരയില്‍ നവംബര്‍ 12,13 തീയതികളില്‍ നടന്ന മത്സരത്തില്‍ കരുത്തരായ നേപാളിനെ വീഴ്ത്തിയാണ് ഇന്‍ഡ്യ കിരീടം നേടിയത്. മലേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരങ്ങളും കടുത്തതായിരുന്നു.

ഫൈനലില്‍ ആദ്യ സെറ്റിലെ വിജയം നേപാളിനായിരുന്നു. ശക്തമായ മത്സരത്തിലൂടെ ഇന്‍ഡ്യ രണ്ടാം സെറ്റ് നേടിയതോടെ സമനിലയിലായി. മൂന്നമത്തെ സെറ്റില്‍ ആറ് പോയിന്റ് വ്യത്യസത്തിലാണ് നേപാളിനെ നിലംപരിശാക്കിയത്. കിരീടം നേടിയ ടീം അംഗമായ ചിത്രകലയ്ക്ക് തുളുനാട് നല്‍ക്കെതായ സമാജ സംഘവും എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയും ചെര്‍ക്കളം അബ്ദുല്ല ഫൗന്‍ഡേഷനും യാസ്‌ക് റഹ്മാനിയ്യ നഗറും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. പികെ റിയാസ്, ഹരീഷ് ചന്ദ്രന്‍ കാഞ്ഞങ്ങാട്, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് താരത്തെ സ്വീകരിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Sports, Winners, International, Championship, Warm welcome for Chitrakala who competed in International Throw Ball Championship.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia