ചെമ്മനാടിന്റെ കായികസ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ വോളിബോള്‍ സ്റ്റേഡിയം
Apr 17, 2015, 10:00 IST
ചെമ്മനാട്: (www.kasargodvartha.com 17/04/2015) ചെമ്മനാട് പഞ്ചായത്തിന്റെ കായികസ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ഫ്‌ളഡ്‌ലൈറ്റ് വോളിബോള്‍ സ്റ്റേഡിയം മാതൃകയാവുന്നു. വോളിബോള്‍ കളി നിലനിര്‍ത്തുന്നതിനും പുതുതലമുറയില്‍ കായികസംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിനുമാണ് തെക്കില്‍ കടവില്‍ ഫ്‌ളഡ്‌ലൈറ്റ് വോളിബോള്‍ സ്റ്റേഡിയം നിര്‍മ്മിച്ചത്.
ഇന്ന് ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനുമുളള കളരിയായി മാറിയിരിക്കുകയാണ് ഈ സ്റ്റേഡിയം. കൂടാതെ ഈ സ്റ്റേഡിയത്തിനും കുട്ടികള്‍ക്ക് ഇവിടെ നല്‍കുന്ന പരിശീലനത്തിനും ചുക്കാന്‍ പിടിക്കുന്നത് നാട്ടുകാരാണ്.
പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ വകയിരുത്തിയാണ് ഫ്‌ളഡ്‌ലൈറ്റ് വോളിബോള്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കിയത്. 2010 ലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പഞ്ചായത്തിന്റെ 15 സെന്റ് പുറംപോക്ക് ഭൂമിയിലാണ് 26 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയുമുളള സ്റ്റേഡിയം നിര്‍മ്മിച്ചത്. ഇതിനുപുറത്ത് ഒരുക്കിയിട്ടുളള 1000 പേര്‍ക്കിരുന്ന് കളി വീക്ഷിക്കാവുന്ന ഗ്യാലറിയാണ് സ്റ്റേഡിയത്തിന്റെ മറ്റൊരു സവിശേഷത.
13 ഇരുമ്പു തൂണുകളിലായി ഒരുക്കിയിട്ടുളള ഫ്‌ളഡ്‌ലൈറ്റുകള്‍ സ്റ്റേഡിയത്തിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. 1500 വാട്‌സ് ലൈറ്റുകളാണ് ഇപ്രകാരം സ്ഥാപിച്ചിട്ടുളളത്. ഗവ. ഏജന്‍സിയായ ക്രൂസ് മുഖേനയാണ് പഞ്ചായത്ത് ലൈറ്റുകള്‍ വാങ്ങിയത്. ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചതോടെ കുറഞ്ഞ ചിലവില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നതാണ് പ്രധാന നേട്ടം. അല്ലാത്ത പക്ഷം ഉയര്‍ന്ന വാടക നല്‍കി ട്യൂബ് ലൈറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു ഇവര്‍. വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ സ്റ്റേഡിയം സൗജന്യമായാണ് ക്ലബ്ബുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കായികപ്രേമികള്‍ക്കും വിട്ടുകൊടുക്കുന്നത്. സ്റ്റേഡിയത്തിന്റെ കറന്റ് ബില്ല് നാട്ടുകാരുടെ സഹായത്തോട് കൂടിയാണ് പഞ്ചായത്ത് അധികൃതര്‍ അടയ്ക്കുന്നത്.
20 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് വോളിബോള്‍ ക്യാമ്പും പരിശീലനവും നല്‍കി വരുന്നു. രാത്രി ഏഴു മുതല്‍ 10 മണിവരെയാണ് ക്യാമ്പ് പരിശീലനം. കുട്ടികളിലെ കായികമികവ് വളര്‍ത്തിയെടുക്കുന്നതിന് വിദഗ്ധ നല്‍കുന്നു. പരിശീലന സമയത്ത് കുട്ടികള്‍ക്കാവശ്യമായ ഭക്ഷണം ഒരുക്കിയത് നാട്ടുകാരാണ്. ചെമ്മനാട് പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുട്ടികളാണ് ഇവിടെ പരിശീലനത്തിന് എത്തിയിരുന്നത്. സ്റ്റേഡിയത്തെ വികസിപ്പിച്ച് കായിക പ്രേമികള്‍ക്ക് സ്ഥിരമായ പരിശീലനം ഒരുക്കാനുളള കേന്ദ്രമാക്കി മാറ്റുമെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുല്ല അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Chemnad, Sports, Volleyball, Stadium.
Advertisement: