city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടും കരവിരുതില്‍ അത്ഭുതം സൃഷ്ടിച്ച് കാസര്‍കോട് സ്വദേശി; ഇത്തവണ തീര്‍ത്തത് ഒരു മണിക്കൂര്‍ കൊണ്ട് സൂചി ദ്വാരത്തില്‍ സ്വര്‍ണ ക്രിക്കറ്റ് പിച്ച്

കാസര്‍കോട്: (www.kasargodvartha.com 20.03.2016) വീണ്ടും കരവിരുതില്‍ അത്ഭുതം സൃഷ്ടിച്ച് കാസര്‍കോട് സ്വദേശി ശ്രദ്ധേയമാകുന്നു. ഒരു മണിക്കൂര്‍ കൊണ്ട്് സൂചി ദ്വാരത്തില്‍ സ്വര്‍ണ ക്രിക്കറ്റ് പിച്ച് നിര്‍മിച്ചാണ് സ്വര്‍ണപ്പണിക്കാരനായ ഇച്ചിലങ്കോട് സ്വദേശി വെങ്കടേഷ് എന്ന പുട്ട കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. സ്വര്‍ണംകൊണ്ട് സൂചിയുടെ പിന്‍വശത്തെ ദ്വാരത്തിലൂടെ കടത്തിവിടാന്‍ പാകത്തിലാണ് ക്രിക്കറ്റ് പിച്ച് തീര്‍ത്തിരിക്കുന്നത്.

ക്രിക്കറ്റ് പിച്ച് മാത്രമല്ല, ബാറ്റും പന്തും വിക്കറ്റുമെല്ലാം ഇതില്‍ കാണാം. 10 മില്ലി സ്വര്‍ണം കൊണ്ടാണ് വെങ്കിടേഷ് അത്ഭുത പിച്ച്് നിര്‍മിച്ചത്. ക്രിക്കറ്റ് ആരാധകനായ ഈ യുവാവ് ട്വന്റി-20 ലോകക്കപ്പ് ക്രിക്കറ്റ് ആവേശത്തിലാണ് തന്റെ കരവിരുത് തെളിയിച്ചത്.

ഒരു വര്‍ഷം മുമ്പ് പെന്‍സില്‍ മുനയില്‍ ലോകകപ്പിന്റെ രൂപം തീര്‍ത്ത്് ഏറെ പ്രശസ്തി നേടിയിരുന്നു. അക്ഷരങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരക്കാന്‍ കഴിവുള്ള വെങ്കിടേഷ് നാണയ ശേഖരം, പോസ്റ്റുകാര്‍ഡ് ശേഖരം തുടങ്ങിയവയും നടത്തുന്നു. വെങ്കിടേഷ് 1999 ല്‍ 90 മില്ലി ഗ്രാം സ്വര്‍ണത്തില്‍ നെല്‍മണിയുടെ വലിപ്പത്തിലുള്ള ലോക കപ്പിന്റെ രൂപം നിര്‍മിച്ച് ഏറെ ശ്രദ്ധ നേടയിരുന്നു. ഇയാള്‍ നിര്‍മിച്ച പെന്‍സില്‍ മുനയില്‍ യോഗാസനം ചെയ്യുന്ന പുരുഷന്റെ രൂപം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. സൂഷ്മകരമായ രീതിയില്‍ പല കലാരൂപങ്ങളും വെങ്കിടേഷ് തന്റെ കരവിരുതിലൂടെ പണിതിട്ടുണ്ട്.


6500 പ്രാവശ്യം ഓം നമശിവായ എന്നെഴുതിയുണ്ടാക്കിയ ഗണപതിയുടെ ചിത്രവും വെങ്കിടേഷിന്റെ ഷെല്‍ഫില്‍ ഭദ്രം. ചെറുപ്പം മുതലേ കലയില്‍ ആകൃഷ്ടനായ വെങ്കിടേഷ് തന്റെ കരവിരുതിലൂടെ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിക്കുകയാണ്. ഇച്ചിലങ്കോട്ടെ സുബ്രായ - ശാരദ ദമ്പതികളുടെ മകനാണ്. സഹോദരന്‍ പ്രശാന്ത്.

Keywords:  Arts, Sports, Kasaragod, Gold, calendar, Ichilangod, Venkitesh, Vengidesh makes gold cricket pitch with in an hour.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia