മൗവ്വല്‍ കപ്പ് അനിശ്ചിതത്വത്തില്‍; അന്തിമ തീരുമാനം കലക്ടര്‍ക്കു വിട്ടു
Jan 20, 2018, 20:16 IST
ബേക്കല്‍: (www.kasargodvartha.com 20.01.2018) ബേക്കല്‍ മിനി സ്റ്റേഡിയത്തിനു മേല്‍ പുതിയോരു അവകാശി കൂടി കടന്നു വന്നതോടെ മൗവ്വല്‍ കപ്പ് വീണ്ടും അനിശ്ചിതത്വത്തിലായി. ബേക്കലില്‍ അനാഥമായി കിടന്നിരുന്ന പുറമ്പോക്ക് സ്ഥലം ഏറ്റെടുത്ത് അവിടെ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കളി സ്ഥലമായി ഉയര്‍ത്തിയത് ബേക്കല്‍ ക്ലബ്ബ് ആണെന്നും അതിനാല്‍ പ്രസ്തുത മൈതാനത്തിന്റെ അവകാശം തങ്ങള്‍ക്കുള്ളതാണെന്നുമുള്ള ബേക്കല്‍ ക്ലബ്ബ് പ്രവര്‍ത്തകരുടെ വാദത്തിനിടയില്‍ കടന്നു വന്ന നിയമപോരാട്ടത്തിനിടയിലാണ് നാടകീയമായി റവന്യു വകുപ്പ് വിവാദത്തില്‍ ഇടപെടുന്നത്.
മൈതാനം ക്ലബ്ബിന്റെതോ, നിലവില്‍ അവകാശപ്പെടുന്നതു പോലെ പള്ളിക്കര പഞ്ചായത്തിന്റെതോ അല്ലെന്നും നിയമപരമായ അജ്ഞത കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും റവന്യു ഭൂമിയിലാണ് മൈതാനമെന്നും ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രസ്തുത മൈതാനം കൈയ്യേറി അവിടെ താല്‍ക്കാലിക പവലിയന്‍ പണിയാന്‍ മുഹമ്മദന്‍സ് ക്ലബ്ബ് ശ്രമം ആരംഭിച്ചതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബേക്കല്‍ മൈതാനം കാലാകാലങ്ങളായി സംരക്ഷിച്ചു പോരുന്നതു തങ്ങളാണെന്നും, ഒഴിഞ്ഞതും, ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ പറമ്പ് കളിസ്ഥമാക്കി മാറ്റിയെടുത്തത് തങ്ങളാണെന്നും മൈതാനത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കുള്ളതാണെന്നും കാണിച്ച് ബേക്കല്‍ ക്ലബ്ബും, അതല്ല പഞ്ചായത്തിന്റെ നിര്‍മ്മാണ ഫണ്ടുപയോഗിച്ച് മിനി സ്റ്റേഡിയം പണിതും കൈവശം വെച്ചിരിക്കുന്നതും തങ്ങളാണെന്ന പള്ളിക്കര പഞ്ചായത്തും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് പുതിയ അവകാശ വാദവുമായി റവന്യു വകുപ്പും മുന്നോട്ടു വന്നത്.
മത്സരം സംഘടിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിട്ടും കളി നടത്താന്‍ അവസരം നിഷേധിച്ചിരുന്ന സാഹചര്യത്തില്‍ മൗവ്വല്‍ കപ്പിന്റെ പ്രവര്‍ത്തകരായ മുഹമ്മദന്‍സ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കളി നടത്താനുള്ള അനുതി സാധൂകരിച്ചു കൊണ്ടും ആവശ്യമായ പോലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുമുള്ള ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ മൈതാനത്ത് ഗാലറി പണിതുയര്‍ത്തുന്നതിനിടയിലാണ് ഹൊസ്ദൂര്‍ഗ് തഹസില്‍ദാര്‍ ഇടപെട്ട് മത്സരം തടഞ്ഞു കൊണ്ട് ഉത്തരവിട്ടത്.
മത്സരം സംഘടിപ്പിക്കുന്ന മുഹമ്മദന്‍സ് ക്ലബ്ബോ, പഞ്ചായത്തോ അല്ല, അനുമതി കൊടുക്കേണ്ടത് റവന്യു വകുപ്പാണെന്നും, ആവശ്യമായ ഫീസും മറ്റു നടപടിക്രമങ്ങള്‍ പാലിച്ചും വേണം അനുമതി നല്‍കാനെന്നും, തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മല്‍സരം സംബന്ധിച്ചുള്ള അന്തിമ തീരുമാനം കലക്ടറാണ് സ്വീകരിക്കേണ്ടതെന്നും, ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബും, മുഹമ്മദന്‍സ് ക്ലബ്ബും നല്‍കിയ പരാതിക്ക് തീര്‍പ്പു കല്‍പ്പിക്കാനായി ഫയല്‍ കലക്ടര്‍ക്കു കൈമാറിയിട്ടുണ്ടെന്നും ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ പറഞ്ഞു.
ഇതോടെ മൗവ്വല്‍ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം 29 മുതല്‍ ഫെബ്രുവരി 13 വരെ നടത്താന്‍ തീരുമാനിച്ചത് അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ജനുവരി 9 മുതല്‍ കളി നടത്താനായിരുന്നു ആദ്യം പഞ്ചായത്ത് അനുമതി നല്‍കിയിരുന്നതെങ്കിലും പിന്നീട് അത് മാറ്റി നല്‍കുകയായിരുന്നു.
എന്തു വിലകൊടുത്തും, മത്സരം സംഘടിപ്പിക്കുമെന്നും, ഇത് അഭിമാന പ്രശ്നമാണെന്നും, റവന്യു വകുപ്പ് കളി തടഞ്ഞു കൊണ്ടല്ല, അവര്‍ക്കുള്ള നിലവാടക നല്‍കണമെന്നു മാത്രമാണ് തഹസില്‍ദാര്‍ അറിയിച്ചിരുന്നതെന്നും മുഹമ്മദന്‍സ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞപ്പോള്‍ ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ലിന്റെ വിയര്‍പ്പു നീരു കൊണ്ടു കെട്ടിപ്പടുത്ത മൈതാനത്തിന്റെ കൈവശാവകാശം ഉറപ്പാക്കുന്നതു വരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് ഭാരവാഹികള്‍ക്കു വേണ്ടി റാഷിദ് ബേക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്- പ്രതിഭാരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Sports, Football, Bekal, Bekal Football, Mavval Cup, Brothers Bekal, Muhammedians Mavval, Court, Revenue Department, Panchayath, Uncertainty In Mavval Cup