'ദയവായി യുദ്ധം വേണ്ട'; യുക്രൈനെതിരായ ആക്രമണത്തില്‍ അപലപിച്ച് പ്രമുഖ റഷ്യന്‍ ടെനീസ് താരങ്ങള്‍
Feb 26, 2022, 12:53 IST
മോസ്‌കോ: (www.kasargodvartha.com 26.02.2022) യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്‍ അപലപിച്ച് പ്രമുഖ റഷ്യന്‍ ടെനീസ് താരങ്ങളായ ആന്ദ്രേ റുബ്ലേവും ഡാനില്‍ മെദ്വദേവും. 'ദയവായി യുദ്ധം വേണ്ട' എന്നാണ് ആന്ദ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്. ദുബൈ ഓപണിന്റെ സെമി ഫൈനലില്‍ വിജയിയായതിന് ശേഷമാണ് ലോക ഏഴാം നമ്പര്‍ താരമായ റഷ്യയുടെ ആന്ദ്രേ റുബ്ലേവ് റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. സമാധാനത്തിലും ഐക്യത്തിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റുബ്ലേവിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ താരമായ റഷ്യന്‍ താരം മെദ്വദേവും റഷ്യ യുക്രൈനില്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തില്‍ അപലപിച്ചു കൊണ്ട് രംഗത്തെത്തി. 'ഒരു ടെന്നീസ് കളിക്കാരന്‍ എന്ന നിലയില്‍ ലോകമെമ്പാടും സമാധാനം പ്രചരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ പല രാജ്യങ്ങളിലും കളിക്കുന്നു. ഒരു ജൂനിയര്‍ എന്ന നിലയിലും പ്രൊഫഷനല്‍ എന്ന നിലയിലും ഞാന്‍ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. ഈ വാര്‍ത്തകള്‍ കേള്‍ക്കുക അത്ര സുഖകരമല്ല'-മെദ്‌വദേവ് പറഞ്ഞു.
Keywords: Mosco, News, Ukraine, Ukraine war, Top-Headlines, Attack, Sports, Russia, Tennis, Top Russian tennis stars speak out against war in Ukraine.
Keywords: Mosco, News, Ukraine, Ukraine war, Top-Headlines, Attack, Sports, Russia, Tennis, Top Russian tennis stars speak out against war in Ukraine.