Sports Event | സെപക് താക്രോ ദേശീയ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ ഒരുങ്ങുന്നു; ലോഗോ പുറത്തിറക്കി
● തൃക്കരിപ്പൂരിൽ സെപക് താക്രോ ദേശീയ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം.
● 25 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ചേർന്നും മത്സരം നടക്കും.
● ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു.
തൃക്കരിപ്പൂർ: (KasargodVartha) ഡിസംബർ 22 മുതൽ 26 വരെ തൃക്കരിപ്പൂരിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനത്തോടെ മത്സരങ്ങൾക്ക് ആരവമുയർന്നു. കേരള സെപക് താക്രോ അസോസിയേഷൻ, സഹൃദയ തൃക്കരിപ്പൂർ, സെപക് താക്രോ ജില്ലാ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രഥമ ദേശീയ ചാമ്പ്യൻഷിപ്പിൽ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.ബുക്കാ ബോൾ, കിക്ക് വോളിബോൾ അല്ലെങ്കിൽ ഫുട് വോളിബോൾ എന്നും അറിയപ്പെടുന്ന സെപക് തക്രാ ഒരു ടീം കായിക വിനോദമാണ്
തൃക്കരിപ്പൂർ ഗവ. വി.എച്ച്.എസ്. മൈതാനത്ത് നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി. ഹബീബ് റഹ് മാൻ സെപക് താക്രോ അന്തർദേശീയ താരം തീർത്ഥരാമൻ, ദേശീയ താരം കെ. ശ്രേയ എന്നിവർക്ക് കൈമാറി ലോഗോ പ്രകാശനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ സി. സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എം. രജീഷ് ബാബു, സ്വാഗത സംഘം ജനറൽ കൺവീനർ ഡോ. വി.പി.പി. മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. ബാബു, സെപക് താക്രോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി.യു. മുഹമ്മദ്, സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രതിനിധി കെ. മധുസൂദനൻ, സെപക് താക്രോ പരിശീലകൻ എം.ടി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു.
#SepakTakraw, #NationalChampionship, #Thrikarippur, #SportsEvent, #KeralaSports, #SepakTakrawLogo