Accident | ബൈകപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്രികറ്റ് താരം മരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com) ബൈകപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്രികറ്റ് താരം മരിച്ചു. കേരള ജൂനിയര്‍ ക്രികറ്റ് ടീം മുന്‍ അംഗം നരുവാമൂട് വെള്ളാപ്പള്ളി ദീപത്തില്‍ ബി ദീപന്‍രാജ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് സമീപമായിരുന്നു അപകടമുണ്ടായത്. സംസ്കാരം നടത്തി.
വലംകയ്യന്‍ ബാറ്ററും മീഡിയം പേസറുമായ ദീപന്‍രാജ് അന്‍ഡര്‍ 15, 17 വിഭാഗങ്ങളില്‍ കേരളത്തിനായി ദേശീയ ചാംപ്യന്‍ഷിപുകളില്‍ കളിച്ചിട്ടുണ്ട്. പരേതനായ ബാബുരാജ്-സ്വപ്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രുതി, മകന്: കൃഷ്ണദേവ് (രണ്ടരവയസ്).
Keywords: Thiruvananthapuram, News, Kerala, Top-Headlines, Accident, Death, Treatment, Sports, Cricket, Bike, Bike-Accident, Thiruvananthapuram: Young cricketer died in accident.