മുപ്പത് വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് നേപ്പാള്‍ താരം
Jan 28, 2019, 17:49 IST
(www.kasargodvartha.com 28/01/2019) മുപ്പത് വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് നേപ്പാള്‍ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്ന് നേപ്പാള്‍ കൗമാരതാരം രോഹിത് പൗഡല്‍ സ്വന്തമാക്കിയത്.
എകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന അഫ്രീദിയുടെ റെക്കോര്‍ഡും രോഹിത്ത് ഈ നേട്ടത്തോടെ തകര്‍ത്തു.
യുഎഇക്കെതിരായ രണ്ടാം എകദിനത്തിലാണ് രോഹിത് സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഭേദിച്ച് അപൂര്‍വം നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ പാകിസ്ഥാനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടപ്പോള്‍ അദ്ദേഹത്തിന്റ പ്രായം 16 വയസും 213 ദിവസവും ആയിരുന്നു. എന്നാല്‍ 6 വയസും 146 ദിവസവുമാണ് രോഹിത്തിന്റെ പ്രായം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Top-Headlines, Cricket,Sachin, Rohith, Record,Tendulkar's record was broken