തൈക്കോണ്ടോ ചാമ്പ്യന്‍ ഷിപ്പ്: ജില്ലയ്ക്ക് ജീവനായി തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ജീവസ്
Aug 22, 2016, 11:19 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/08/2016) ജില്ലയ്ക്ക് ജീവനായി തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ജീവസ്. കണ്ണൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍ തൈക്കോണ്ടോ ചാമ്പ്യന്‍ ഷിപ്പില്‍ 68 കിലോ വിഭാഗത്തില്‍ തിരുവനന്തപുരം സായി സെന്ററിന് വേണ്ടി സ്വര്‍ണ മെഡല്‍ നേടിയത് തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ടി വി ജീവസ്.
തിരുവന്തപുരത്ത് പഠിക്കുന്ന ഈ കൗമാര താരം തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ടി വി ചന്ദ്രന്റെയും എം സിന്ധുവിന്റെയും മകനാണ്. പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന ദേശീയ മീറ്റിനുള്ള ഒരുക്കം ജീവസ് തുടങ്ങിക്കഴിഞ്ഞു. ദേശീയ മേളയില്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷകളില്‍ ഒരാളായി മാറിയിട്ടുണ്ട് ജില്ലയില്‍ നിന്നുള്ള ഈ താരം.
Keywords : Sports, Trikaripure, Student, Winner, Koyongara, Jeevas.