മത്സരിക്കുന്നത് ജില്ലയ്ക്കു വേണ്ടിയാണ് സര്‍... ഒന്നു തിരിഞ്ഞുനോക്കുമോ? സംസ്ഥാന കായിക മേളയിലേക്ക് കാസര്‍കോട്ടെ കുട്ടികള്‍ പുറപ്പെട്ടു, സ്വന്തം ചിലവില്‍
Oct 26, 2018, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2018) ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിജയിച്ച കുട്ടികള്‍ സംസ്ഥാന കായിക മേളയിലേക്ക് സ്വന്തം ചിലവില്‍ പുറപ്പെട്ടു. 142 കുട്ടികളാണ് പരശുറാം എക്‌സ്പ്രസില്‍ മത്സരം നടക്കുന്ന തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കൂടെ അധ്യാപകരുമുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് യാത്രാ ചെലവും ഭക്ഷണ ചെലവും നടത്തുന്നത്. ഫണ്ടില്ലെന്ന് പറഞ്ഞ് ഇക്കുറി സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ പണം നല്‍കിയില്ല. ജില്ലാ ഭരണകൂടവും ഇവര്‍ക്കു വേണ്ടി ഇടപെട്ടില്ല.
ഒരു കുട്ടിക്ക് 400 രൂപയോളമാണ് യാത്രാ ചെലവ് വരിക. ഭക്ഷണത്തിനായി വേറെയും നല്‍കണം. 142 കുട്ടികള്‍ക്ക് 56,800 രൂപയോളം ചിലവു വരും. ജില്ലയ്ക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പോവുന്നതെങ്കിലും ജില്ലയ്ക്കു വേണ്ടെന്ന രീതിയിലാണ് കുട്ടികളോടുള്ള അധികൃതരുടെ സമീപനം. രക്ഷിതാക്കളും അധ്യാപകരും മുന്‍കൈയെടുത്താണ് വിദ്യാര്‍ത്ഥികളെ സംസ്ഥാന കായിക മേളയില്‍ പങ്കെടുപ്പിക്കാനായി കൊണ്ടുപോയത്.
കുട്ടികള്‍ക്ക് ധരിക്കാനുള്ള ജഴ്സി തിരുപ്പൂരില്‍ നിന്നുമെത്താണ് വിവരം. കുട്ടികള്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ ജഴ്സി തിരൂപ്പൂരില്‍ നിന്നെത്തുമെന്ന് കോ ഓര്‍ഡിനേറ്റര്‍ കെ.എം ബല്ലാള്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഇടപെട്ടതിനെതുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ജേഴ്‌സി നല്‍കാന്‍ മുന്‍കൈ എടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sports, Students from Kasaragod went for participate in State Sports meet
< !- START disable copy paste -->