സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച മുതല്‍ പൂവടുക്കയില്‍
Dec 19, 2013, 16:47 IST
കാസര്‍കോട്: 41 -ാമത് സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 20 മുതല്‍ 23 വരെ പൂവടുക്ക ജിമ്മി ജോര്‍ജ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ (കാറഡുക്ക പഞ്ചായത്ത് മിനി സ്റ്റേഡിയം) നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ വരവ് അറിയിച്ച് വ്യാഴാഴ്ച വര്‍ണാഭമായ ഘോഷയാത്ര നടന്നു.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 28 പുരുഷ - വനിതാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. പ്രത്യേകം തയ്യാറാക്കിയ നാല് ക്വാര്‍ട്ടുകളിലാണ് മത്സരം നടക്കുക. മത്സരങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും വൈകുന്നേരം നാല് മണി മുതല്‍ 10 മണി വരെയും നടക്കും. 2014 ജനുവരി എട്ട് മുതല്‍ 12 വരെ ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ തിരഞ്ഞെടുക്കും.
ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് കാറഡുക്ക പഞ്ചായത്തിലെ ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ അഫിലിയേഷനുള്ള പ്രഭാ ശാന്തിനഗര്‍, റെഡ് സ്റ്റാര്‍ കാടകം, സ്‌പോര്‍ട്ടിംഗ് ബേര്‍ളം, കെ.എഫ്.സി കാടകം, ആര്‍.എസ്.എ.സി പൂവടുക്ക എന്നീ ക്ലബുകള്‍ സംയുക്തമായിട്ടാണ്് ആതിഥേയത്വം വഹിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ നിര്‍വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമള ദേവി തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ ലോഗോ നിര്‍മിച്ച കാറഡുക്ക ജി.വി.എച്ച്.എസ് സ്‌കൂളിലെ അധ്യാപന്‍ ജ്യോതിചന്ദ്രന് കലക്ടര്‍ മുഹമ്മദ് സഗീര്‍ ഉപഹാരം വിതരണം ചെയ്യും.
23 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പി കരുണാകരന്‍ എം.പി വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. ചാമ്പ്യഷിപ്പിന്റെ വരവ് വിളിച്ചോതി പൂവടുക്കയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര മുള്ളേരിയയില്‍ സമാപിച്ചു. ഘോഷയാത്രക്ക് ബി.എം പ്രദീപ്, സുജാത ആര്‍. തന്ത്രി, പി. മാധവന്‍ നായര്‍, ജനനി, കെ. ശങ്കരന്‍, എന്‍.എം മോഹനന്‍, എം. കൃഷ്ണന്‍, ബി. സുകുമാരന്‍, വേണുഗോപാലന്‍ നമ്പ്യാര്‍, വിജയന്‍ കരണി, രത്‌നാകരന്‍, ഷെരീഫ്, വാരിജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: