city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hockey Championship | കാൽപന്ത് കളിയുടെ ആരവങ്ങൾക്കിടയിൽ സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന് ഇശൽ ഗ്രാമം വേദിയാകുമ്പോൾ

/ ബിഎ ലത്വീഫ്

(www.kasargodvartha.com)
ഒരു സംസ്ഥാന തല മത്സരം മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യമായെത്തുന്നതിന്റെ ആവേശത്തിലാണ് നാടും നാട്ടുകാരും. അതും കാൽപന്ത് കളിയെ നെഞ്ചിലേറ്റുന്ന മണ്ണിൽ. നമ്മുടെ നാടുകളിൽ അധികം വേരുകളില്ലാത്ത ഈയൊരു കായിക വിനോദത്തെ കൂടുതൽ ജനകീയമാക്കി വളർത്തി കൊണ്ട് വരികയാണ് സംഘാടകരുടെ ലക്ഷ്യം. ഹോക്കി വടിയുപയോഗിച്ച് പന്ത് തട്ടി എതിരാളി സംഘത്തിന്റെ പോസ്റ്റിൽ ഗോൾ തീർക്കുന്ന ആ മാന്ത്രിക കാഴ്ചകൾ കാണികൾക്ക് സമ്മാണിക്കാൻ വേണ്ടിയാണ് മൊഗ്രാൽ ഒരുങ്ങിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് ഇതൊരു നവ്യാനുഭവമാകും. ഹോക്കി ഗാഥകൾ ഒരുപാട് പറയാനുള്ള നമ്മുടെ നാടിനെയും രാജ്യത്തിനെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന വേദിയായി ഇവിടം മാറാൻ പോവുകയാണ്.
      
Hockey Championship | കാൽപന്ത് കളിയുടെ ആരവങ്ങൾക്കിടയിൽ സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന് ഇശൽ ഗ്രാമം വേദിയാകുമ്പോൾ

കേരള ഹോക്കിയിൽ ശ്രീജേഷിന് നല്ല പിൻഗാമികളെ വാർത്ത് നൽകാൻ ഈ നാടിനാകും. കാരണം നല്ല കായിക പ്രതിഭകളായ കുട്ടികൾ ഈ പ്രദേശങ്ങളിലുണ്ട്. അതിനനുയോജ്യമായ ഗ്രൗണ്ടുകളും നല്ല പരിശീലനവും പ്രോത്സാഹനവും ലഭിച്ചാൽ ഹോക്കിയിലും നമ്മുടെ നാട് ഒരുപിടി മുമ്പിലെത്തും. ഇന്ത്യയുടെ ദേശിയ കായിക വിനോദമായ ഹോക്കി കായിക മാമാങ്കത്തിന് മൊഗ്രാൽ വേദിയാകുമ്പോൾ ഒരുപാട് പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട് ഈ നാട്.
                
Hockey Championship | കാൽപന്ത് കളിയുടെ ആരവങ്ങൾക്കിടയിൽ സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന് ഇശൽ ഗ്രാമം വേദിയാകുമ്പോൾ



  
കേരള സംസ്ഥാന സബ് ജൂനിയർ അണ്ടർ 16 ഹോക്കി ചാമ്പ്യൻഷിപ്പിനാണ് മൊഗ്രാൽ വേദിയാകുന്നത്.

ഇശൽ ഗ്രാമം, കാൽപന്ത് കളിയുടെ നാട്, അങ്ങനെ പല പേരുകൾ കൊണ്ടും മൊഗ്രാൽ പ്രശസ്തമാണ്. അതിലേക്ക് പുതിയൊരു ഏട് കൂടി എഴുതിച്ചേർക്കുകയാണ് ഹോക്കി ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുക വഴി മൊഗ്രാൽ. വെള്ളിയാഴ്ച തുടക്കം കുറിച്ച ചാപ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും.

ജിവിഎച്ച്എസ്എസ് മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഹോക്കി ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കായിക പ്രതിഭകളാണ് എത്തുന്നത്. ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, കൊല്ലം എസ്എഐ സ്പോർട്സ് ഡിവിഷനുകൾ, എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും വിവിധ ജില്ലകൾക്കായി മത്സരിക്കും. ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തെരഞ്ഞടുക്കുന്നത്. കാസർകോട് ജില്ലയിൽ ആദ്യമായാണ് സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന് കളമൊരുങ്ങുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ചാമ്പ്യൻഷിപ്പിന്റെ സുഖകരമായ നടത്തിപ്പിനായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കിക്ക് പുതിയ പ്രതീക്ഷകള്‍ നൽകാൻ ഈ ചാമ്പ്യൻഷിപ്പിനാകുമെന്ന് പ്രതീക്ഷിക്കാം.

Keywords:  Kerala,Kasaragod,Kumbala,Mogral,Sports,news,Top-Headlines,Hockey, State Sub-Junior Hockey Championship.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia