സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; പരാതിക്കെട്ടുകള്‍ അഴിച്ച് കാസര്‍കോട്ടെത്തിയ മത്സരാര്‍ത്ഥികള്‍, താമസം ഏര്‍പെടുത്തിയത് പ്രാഥമിക സൗകര്യം പോലുമില്ലാത്ത സ്ഥലത്തെന്ന് ആക്ഷേപം
Oct 21, 2018, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2018) താളിപ്പടുപ്പ് ഗ്രൗണ്ടില്‍ കഴിഞ്ഞ 18 മുതല്‍ തുടങ്ങിയ സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായ പരാതി. താമസ സൗകര്യം ഏര്‍പ്പെടുത്തിയിടത്ത് പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തതും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് കാര്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും തയ്യാറായില്ലെന്നാണ് പരാതി ഉയര്‍ന്നത്. പുരുഷ, വനിത വിഭാഗത്തില്‍ നിന്ന് സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 480 പേരാണ് മല്‍സരത്തിനെത്തിയത്.
രാവിലെ മുതല്‍ വൈകിട്ട് വരെയാണ് മല്‍സരങ്ങള്‍ നടന്നത്. 18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് മൂന്ന് സ്ഥലങ്ങളിലാണ് താമസം ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. കാസര്‍കോട് ഗവ എച്ച് എസ് എസ്, താളിപ്പടുപ്പ് യു.പി. സ്‌കൂള്‍, നെല്ലിക്കുന്നിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടം, ആലിയ ലോഡ്ജ് എന്നിവിടങ്ങളിലാണ് താമസം. ഇവര്‍ക്ക് താമസ സൗകര്യം സൗജന്യമാണ്. 20 ഓഫീഷ്യലുകള്‍ക്ക് മാത്രമാണ് താമസ-ഭക്ഷണം സൗജന്യമായി ഒരുക്കിയത്. 100 ലധികം വരുന്ന ഓരോ ബാച്ചിലുള്ളവര്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയപ്പോള്‍ ടോയ്‌ലറ്റ് സൗകര്യം നാമമാത്രമായിരുന്നുവെന്ന് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ പരാതിപ്പെട്ടു.
ഞായറാഴ്ച സമാപിക്കുന്ന മത്സരത്തില്‍ നിന്ന് വിജയിച്ച ടീമുകളില്‍ നിന്ന് നവംബറില്‍ ഗോവയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പത്തോളം പുരുഷ-വനിത കായിക താരങ്ങള്‍ പങ്കെടുത്ത സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ താരങ്ങള്‍ക്ക് മികച്ച സൗകര്യം ഒരുക്കാത്തത് കായിക പ്രേമികളെ നിരാശപ്പെടുത്തുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. 15 ലക്ഷത്തോളം രൂപ ചിലവിട്ട് നടത്തിയ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ഇല്ലെന്നാണ് സംഘാടകരായ സി.എല്‍ ഹമീദും ഷാഫി എ.നെല്ലിക്കുന്നും പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sports, State Senior Softball Championship; Complaint against Accommodation
< !- START disable copy paste -->