സംസ്ഥാന സ്കൂള്‍ ഗെയിംസ്; വുഷു മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി കാസര്‍കോടിന്റെ അഭിമാനമായി അഞ്ജലി
Dec 25, 2018, 21:23 IST
കോഴിക്കോട്: (www.kasargodvartha.com 25.12.2018) കോഴിക്കോട് വി കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കേരള സ്റ്റേറ്റ് സ്കൂള്‍ ഗെയിംസ് പെണ്‍കുട്ടികളുടെ വുഷു മത്സരത്തില്‍ (36 കി.ഗ്രാം) സ്വര്‍ണ മെഡല്‍ നേടിയ അഞ്ജലി വി നായര്‍ കാസര്‍കോട് അഭിമാനമായി മാറി. ചെറുവത്തൂര്‍ ഗ്രാന്റ് മാസ്റ്റര്‍ അക്കാദമിയിലാണ് അഞ്ജലി വുഷു പരിശീലനം നടത്തിവരുന്നത്.
നീലേശ്വരം ചേടി റോഡ് പൂവാലങ്കൈയിലെ പി ശശി- വി ഉഷ ദമ്പതികളുടെ മകളാണ്. നീലേശ്വരം കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരന് അര്‍ജ്ജുനും വുഷു പരിശീലിക്കുന്നുണ്ട്.
നീലേശ്വരം ചേടി റോഡ് പൂവാലങ്കൈയിലെ പി ശശി- വി ഉഷ ദമ്പതികളുടെ മകളാണ്. നീലേശ്വരം കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരന് അര്‍ജ്ജുനും വുഷു പരിശീലിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Games, Sports, Kozhikode, Anjali, State School Games: Gold medal for Anjali in Wushu
Keywords: Kasaragod, News, Games, Sports, Kozhikode, Anjali, State School Games: Gold medal for Anjali in Wushu