സൗത്ത് കൊറിയന്‍ ഇന്റര്‍നാഷണല്‍ തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീം കോച്ചായി കാസര്‍കോട് സ്വദേശി ഡോ. ഗിന്നസ് അനില്‍ കുമാര്‍
Jul 12, 2018, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2018) ജൂലൈ 15 മുതല്‍ 22 വരെ സൗത്ത് കൊറിയയിലെ ചോസന്‍ യൂണിവേര്‍സിറ്റിയില്‍ നടക്കുന്ന ഗാന്‍ജു ഇന്റര്‍നാഷണല്‍ തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 72 അംഗ ഇന്ത്യന്‍ ടീമിന്റെ കോച്ചായി കാസര്‍കോട് സ്വദേശിയെ നിയമിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ഡോ. ഗിന്നസ് അനില്‍ കുമാറിനെയാണ് കോച്ചായി നിയമിച്ചത്.
ടീം ഇപ്പോള്‍ ഡല്‍ഹിയില്‍ പരിശീലനത്തിലാണ്. ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ്, മുംബൈ, വെസ്റ്റ് ബംഗാള്‍, ആസാം, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ആണ്‍- പെണ്‍ വിഭാഗങ്ങളായി സബ് ജൂനിയര്‍, ജൂനിയര്‍, കേഡറ്റ്, സീനിയര്‍ തലങ്ങളിലായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
കൂടാതെ കൊറിയന്‍ ഗ്രാന്റ്മാസ്റ്റര്‍മാരുടെ നാലു ദിവസത്തെ വിദഗ്ദ്ധ പരിശീലനവും ഇന്ത്യന്‍ ടീമിനു ലഭിക്കും. ഇത്തവണ ഇന്ത്യന്‍ ടീം മികച്ച മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്ന് ടീം കോച്ച് അനില്‍കുമാര്‍ പറഞ്ഞു. ടീം ജൂലൈ 14ന് ഡല്‍ഹിയില്‍ നിന്നും സൗത്ത് കൊറിയയിലേക്ക് പുറപ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, India, Top-Headlines, Championship, Sports, South Korean International Taekwondo championship; Kasaragod native appointed as Indian Team coach
< !- START disable copy paste -->