ലുസിയ ട്രോഫി: ആദ്യ ജയം ഷൂട്ടേഴ്‌സ് പടന്നക്ക്
Apr 16, 2013, 16:05 IST
മൊഗ്രാല്‍: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കരാവലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് ലുസിയ ട്രോഫിക്ക് വേണ്ടിയുള്ള അംഗീകൃത സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഷൂട്ടേഴ്‌സ് പടന്നക്ക് ആദ്യ ജയം. കോഴിക്കോട് ഫറൂഖ് കോളജ് ടീമിനെയാണ് ഉദ്ഘാടന മത്സരത്തില്‍ പടന്ന ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.
വിജയികള്‍ക്ക് വേണ്ടി നൈജീരിയന്‍ താരം ജൂനിയര്‍ മൈക്കിളാണ് നാല് ഗോളുകളും നേടിയത്. ടൂര്‍ണമെന്റ് എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസി: കെ. സി. സലിം അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫിയില്‍ കളിച്ച് സുവര്‍ണ ജൂബിലി പിന്നിട്ട പി. സി. എം കുഞ്ഞിയെ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല പൊന്നാട അണിയിച്ച് ആദരിച്ചു.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിദ്ധീകരിച്ച സുവനീര്‍ ലുസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇഡേഏണ്‍ മൊഗ്രാല്‍ ഉത്തരദേശം സബ് എഡിറ്റര്‍ ടി. എ. ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. എം. കെ. രാധ കൃഷ്ണന്‍ അഥിതികളെ പരിചയപ്പെടുത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. എം. ശുഐബ്, എം. എ. മൂസ, ബി. എന്‍. മുഹമ്മദ് അലി, കുമ്പള എസ്. ഐ. നാരായണന്‍, ക്ലബ് മുന്‍ സെക്ര: മാഹിണ്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, സന്തോഷ്, മുന്‍ ഇന്ത്യന്‍ താരം നജീബ്, ഹമീദ് സപിക്, കെ. എം. മുഹമ്മദ് കുഞ്ഞി, സി. മഹ്മൂദ്, ഇബ്രാഹിം മദര്‍ ഇന്ത്യ, പി. സി. ആഷിഫ്, ബി. എം. ഇര്‍ഫാന്‍ പ്രസംഗിച്ചു. എം. എ. അബ്ദുര്‍ റഹ്മാന്‍ സ്വാഗതവും അന്‍വര്‍ അഹ്മദ് നന്ദിയും പറഞ്ഞു.
Keywords: Mogral sports club, Football tournament, Shooters Padne, Winner, Honouring P.C.M.Kunhi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
വിജയികള്‍ക്ക് വേണ്ടി നൈജീരിയന്‍ താരം ജൂനിയര്‍ മൈക്കിളാണ് നാല് ഗോളുകളും നേടിയത്. ടൂര്‍ണമെന്റ് എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസി: കെ. സി. സലിം അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫിയില്‍ കളിച്ച് സുവര്‍ണ ജൂബിലി പിന്നിട്ട പി. സി. എം കുഞ്ഞിയെ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല പൊന്നാട അണിയിച്ച് ആദരിച്ചു.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിദ്ധീകരിച്ച സുവനീര്‍ ലുസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇഡേഏണ്‍ മൊഗ്രാല്‍ ഉത്തരദേശം സബ് എഡിറ്റര്‍ ടി. എ. ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. എം. കെ. രാധ കൃഷ്ണന്‍ അഥിതികളെ പരിചയപ്പെടുത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. എം. ശുഐബ്, എം. എ. മൂസ, ബി. എന്‍. മുഹമ്മദ് അലി, കുമ്പള എസ്. ഐ. നാരായണന്‍, ക്ലബ് മുന്‍ സെക്ര: മാഹിണ്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, സന്തോഷ്, മുന്‍ ഇന്ത്യന്‍ താരം നജീബ്, ഹമീദ് സപിക്, കെ. എം. മുഹമ്മദ് കുഞ്ഞി, സി. മഹ്മൂദ്, ഇബ്രാഹിം മദര്‍ ഇന്ത്യ, പി. സി. ആഷിഫ്, ബി. എം. ഇര്‍ഫാന്‍ പ്രസംഗിച്ചു. എം. എ. അബ്ദുര്‍ റഹ്മാന്‍ സ്വാഗതവും അന്‍വര്‍ അഹ്മദ് നന്ദിയും പറഞ്ഞു.
ലൂസിയ ട്രോഫി 2013 ന്റെ ഭാഗമായി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പുറത്തിറക്കിയ സുവനീര്‍ ലുസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇദ്ദീന്‍ മൊഗ്രാല്‍ പത്ര പ്രവര്‍ത്തകന്‍ ടി. എ.ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. |