ക്രിക്കറ്റ് ലോകകപ്പ് അനുകരണ മത്സരത്തില്‍ ശ്രീലങ്ക ബ്ലൂസീ സാമുറായ് ജേതാക്കളായി
Mar 16, 2015, 08:30 IST
ഷാര്‍ജ: (www.kasargodvartha.com 16/03/2015) ക്രിക്കറ്റ് ലോകകപ്പിന്റെ അനുകരണമെന്നോണം ഷാര്‍ജയില്‍ നടന്ന യൂത്ത് ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ശ്രീലങ്കക്ക് വേണ്ടി മത്സരിച്ച ബ്ലൂസീ സാമുറായ് ജേതാക്കളായി. ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശം അലതല്ലിയ പോരാട്ടത്തില്‍ പ്രവാസ ലോകത്തെ ക്രിക്കറ്റ് ആരാധകരെ സാക്ഷി നിര്‍ത്തി പാക്കിസ്ഥാന്‍ ഓക്‌സ്‌ഫോര്‍ഡ് മറൈനെ 18 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക യൂത്ത് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റിനിറങ്ങിയ ശ്രീലങ്ക നിശ്ചിത എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തു. രഞ്ജിത്തിന്റെയും (25) തൗഫീഖിന്റെയും (22) കൂട്ടുകെട്ടിലാണ് ശ്രീലങ്ക ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത ഓവറില്‍ 51 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ശ്രീലങ്കയുടെ ശക്തമായ ബോളിംഗ് നിരക്ക് മുമ്പിലും പിടിച്ചു നില്‍ക്കാന്‍ പാകിസ്ഥാനായില്ല. 17 റണ്‍സെടുത്ത ശക്കീല്‍ മാത്രമാണ് ചെറുത്ത് നിന്നത്. നാല് വിക്കറ്റെടുത്ത ആസിഫ് ആയിരുന്നു കളിയിലെ കേമന്‍. രഞ്ജിത്താണ് മാന്‍ ഓഫ് ദി സീരീസ്.
യു.എ.ഇയിലെ യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ്ബിന്റെ (വൈ.ഐ.സി.സി) ആഭിമുഖ്യത്തില്‍ ഡെസേര്‍ട്ട് കബ്‌സ് ക്ലബുമായി സഹകരിച്ച് നടത്തിയ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ലോക കപ്പ് അനുകരണ മത്സരം വീക്ഷിക്കാന്‍ നൂറു കണക്കിന് ക്രിക്കറ്റ് ആരാധകര്‍ ഒഴുകിയെത്തി. ഐ.സി.സി വേള്‍ഡ് കപ്പില്‍ അണിനിരക്കുന്ന പ്രമുഖ ടീമുകളുടെ യുഎഇയിലെ ഫാന്‍സുകളും ക്ലബ്ബുകളുമാണ് മത്സരത്തില്‍ മാറ്റുരച്ചത്.
ലോക രാജ്യങ്ങളായ ഓസ്‌ട്രേലിയ (സ്പീഡ് പോയിന്റ്), സൗത്ത് ആഫ്രിക്ക (എഫ്.സി.സി ദുബൈ), വെസ്റ്റിന്‍ഡീസ് (അജ്മാന്‍ സ്‌ട്രൈക്കേഴ്‌സ്), ഇംഗ്ലണ്ട് (എക്‌സിക്യു ജെറ്റ്), ഇന്ത്യ (വിക്ടറി 11), പാക്കിസ്ഥാന്‍ (മറൈന്‍ ഓക്‌സ്‌ഫോര്‍ഡ്), ശ്രീലങ്ക (ബ്ലൂസീ സാമുറായ്), ന്യൂസിലാന്റ് (ഷാര്‍ജ യൂത്ത് ഇന്ത്യ) തുടങ്ങിയവരാണ് യൂത്ത് ഇന്ത്യ കപ്പിനു വേണ്ടി ഏകദിന മത്സരത്തിനിറങ്ങിയത്. സെമി ഫൈനലിലെ ഇന്ത്യ - പാകിസ്താന്‍, ശ്രീലങ്ക - സൗത്ത് ആഫ്രിക്ക മത്സരങ്ങളും ഏറെ വാശി നിറഞ്ഞതായിരുന്നു.
ഓരോ ടീമുകളും അവര്‍ പ്രധിനിധീകരിക്കുന്ന രാജ്യത്തെ ടീമുകളുടെ ദേശീയ ഗാനം സംഘമായി ആലപിച്ചതും അവരുടെ ജേഴ്‌സി അണിഞ്ഞ് മത്സരത്തിനിറങ്ങിയതും കാണികളില്‍ ഏറെ ആവേശം പടര്‍ത്തി. ക്രിക്കറ്റ് ലോകകപ്പ് മാതൃകയിലുള്ള ട്രോഫിയാണ് ജേതാക്കള്‍ക്ക് നല്‍കിയത്.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വിദ്യാഭ്യാസ സാമ്പത്തിക വിഭാഗം പ്രതിനിധി ഡോ. ടിജി തോമസ് യൂത്ത് ഇന്ത്യ കപ്പ് ജേതാക്കള്‍ക്ക് കൈമാറി. യൂത്ത് ഇന്ത്യ കേന്ദ്ര ആക്ടിംഗ് പ്രസിഡണ്ട് സ്വവ്വാബ് അലി, ജനറല്‍ സെക്രട്ടറി അബ്ദുല്ല സവാദ്, യൂത്ത് ഇന്ത്യ ക്ലബ് കേന്ദ്ര കണ്‍വീനര്‍ അബ്ദുല്ല താഹ ഹൈദര്‍, അരി റൊട്ടി റസ്‌റ്റോറന്റ് എം.ഡി ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Sharjah, Cricket Tournament, Sports, World Cup.