റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് കാസര്‍കോട്ട് തുടങ്ങി
Sep 29, 2014, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2014) റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് മേളയ്ക്ക് താളിപ്പടുപ്പ് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. വിവിധ സ്‌കൂളില്‍നിന്നായി 400ല്‍പരം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നു.
ക്രിക്കറ്റ് മത്സരം വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും, ഷട്ടില്‍ ലളിതകലാ സദനത്തിലും, ചെസ്സ് ബി.ഇ.എം. സ്‌കൂളിലുമാണ് നടക്കുന്നത്. ഗെയിംസിന്റെ ഉദ്ഘാടനം കെ.എം. ബല്ലാള്‍ നിര്‍വഹിച്ചു. ശശികാന്ത് അധ്യക്ഷത വഹിച്ചു. കായികാധ്യാപകന്‍ സൂര്യനാരായണ ഭട്ട് സ്വാഗതം പറഞ്ഞു.