കാസര്‍കോട്ടുകാര്‍ തന്ന സ്‌നേഹം മറക്കാനാവില്ല: ഐം.എം വിജയന്‍
Aug 17, 2015, 13:30 IST
തളങ്കര: (www.kasargodvartha.com 17/08/2015) ഫുട്‌ബോളിലായിരുന്ന കാലത്ത് കാസര്‍കോട്ടുകാര്‍ തന്ന സ്‌നേഹം മറക്കാനാവില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐം.എം വിജയന്‍. ഫുട്‌ബോളിലേക്ക് ഇറങ്ങിയ കാലം മുതല്‍ കാസര്‍കോട്ടുകാര്‍ തനിക്ക് ആവോളം സ്‌നേഹം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലത്തിലേക്ക് താനെത്തിയപ്പോള്‍ കൂട്ടായി ഉണ്ടായിരുന്നവരില്‍ ഏറെയും കാസര്‍കോട്ടുകാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കാസര്‍കോട്ടെത്തിയ വിജയന് വെല്‍ഫിറ്റ് ഗ്രൂപ്പ് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ രാജിയും വിജയനൊപ്പം ഉണ്ടായിരുന്നു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര വിജയന് ഉപഹാരം നല്‍കി. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി.സി ആസിഫ് അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗം കെ.എം ഹാരിസ്, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി എ.എസ് ഷംസുദ്ദീന്‍, ഹംസ വെല്‍ഫിറ്റ്, ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Kerala, Reception, Yahya-Thalangara, Football, Sports, IM Vijayan, Welfit Group.