അഞ്ജു ബോബി ജോര്‍ജിന് പൗര സ്വീകരണം നല്‍കി
Apr 24, 2016, 11:11 IST
വലിയപറമ്പ: (www.kasargodvartha.com 24.04.2016) കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജിന് വലിയപറമ്പ് ഗ്രാമ പഞ്ചായത്തും വലിയപറമ്പ് പഞ്ചായത്ത് ക്ലബ്ബ് കോഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി പടന്നക്കടപ്പുറം ഗവ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൗര സ്വീകരണം നല്‍കി.
ചടങ്ങില്‍ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ എ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എം കെ മുനീറ, എം സി സുഹറ, അശോകന്‍ മാസ്റ്റര്‍, കെ കെ മുഹമ്മദ് കുഞ്ഞി, സി നാരായണന്‍, ആസിഫ് കോട്ടയില്‍, രാമകൃഷ്ണന്‍, ഷരീഫ് മാടാപ്പുറം എന്നിവര്‍ സംസാരിച്ചു.
വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുല്‍ ജബ്ബാര്‍ പഞ്ചായത്തിന്റെ ഉപഹാരം അഞ്ജുവിന് കൈമാറി.
Keywords : Reception, Sports, Valiyaparamba, Anju Bobby George.