city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇൻഡ്യയുടെ അഭിമാനമുയർത്തിയ ജേതാക്കൾക്ക് അഭിന്ദനവുമായി ഒളിംപിക്‌സ് പ്രതീകാത്മകമായി സമാപിച്ചു; കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ

കുമ്പള: (www.kasargodvartha.com 09.08.2021) ഇൻഡ്യയുടെ അഭിമാനമുയർത്തിയ ജേതാക്കൾക്ക് അഭിന്ദനവുമായി ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിംപിക്‌സ് പ്രതീകാത്മകമായി സമാപിച്ചു. കുമ്പളയിൽ നടന്ന പ്രതീകാത്മക ദീപം അണക്കൽ ചടങ്ങ് മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു.

ഇൻഡ്യയുടെ അഭിമാനമുയർത്തിയ ജേതാക്കൾക്ക് അഭിന്ദനവുമായി ഒളിംപിക്‌സ് പ്രതീകാത്മകമായി സമാപിച്ചു; കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ

മഞ്ചേശ്വരം മണ്ഡലത്തിന്റെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി എംഎൽഎ എന്ന നിലയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും ഓരോ കായിക മേഖലയിൽ നിന്നും നിരവധി പ്രതിഭകളാണ് കഴിവ് തെളിയിച്ചു കൊണ്ട് ഈ മേഖലയിലേക്ക് എത്തി കൊണ്ടിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. നീരജ് ചോപ്ര സ്വർണം നേടിയ തോടുകൂടി ഇൻഡ്യയുടെ കായിക മേഖലയ്ക്ക് തന്നെ പുത്തനുണർവാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം കെ രാജശേഖരൻ അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അശ്‌റഫ് കർള സ്വഗതം പറഞ്ഞു. ഒളിംപിക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശോഭ ബാലൻ, ജില്ലാ ഒളിംപിക്‌സ് അസോസിയേഷൻ ജനറൽ സെക്രടറി അച്യുതൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കബഡി മുൻ താരം ജഗദീഷ് കുമ്പള, കേരള വനിതാ കബഡി താരം ഉമ്മു ജമീല, കുമ്പള അസി. സബ് ഇൻസ്‌പെക്ടർ രാജീവൻ, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ മുഖ്യാതിഥികളായിരുന്നു.

ഇൻഡ്യയുടെ അഭിമാനമുയർത്തിയ ജേതാക്കൾക്ക് അഭിന്ദനവുമായി ഒളിംപിക്‌സ് പ്രതീകാത്മകമായി സമാപിച്ചു; കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ

സൈഫുദ്ദീൻ എം ടി പി, സുബൈർ കുമ്പള, ബി എൻ മുഹമ്മദ്‌ അലി, റഹ്‌മാൻ കെ എം, അബ്ബാസ്, ഖലീൽ മാസ്റ്റർ, കെ വി യൂസഫ്, റിയാസ് മൊഗ്രാൽ, എ കെ ആരിഫ്, റഫീഖ് കൊടിയമ്മ സംബന്ധിച്ചു. ഒളിംപിക്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ വിജയ മോഹൻ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Kumbala, India, MLA, Olympics-Games-2021, Manjeshwaram, Sports, Gold, President, Olympic symbolically ended with appreciation to India's proud winners.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia