city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ കായിക വികസനം ലക്ഷ്യമിട്ട് 370.97 കോടിയുടെ പ്രൊജെക്ടുമായി ഒളിമ്പിക് അസോസിയേഷൻ

കാസർകോട്: (www.kasargodvartha.com 16.07.2021) ജില്ലയിലെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ 370.97 കോടിയുടെ പ്രൊജെക്ട് തയ്യാറാക്കി. ജില്ലയിലെ 38 കായിക ഇനങ്ങൾ ഉൾപെടുത്തിയാണ് പ്രൊജെക്ട് തയ്യാറാക്കിയിട്ടുള്ളത്. കായിക മേഖല നേരിടുന്ന പ്രതിസന്ധികൾ, മുന്നിലുള്ള സാധ്യതകൾ ഏറ്റെടുക്കേണ്ട പദ്ധതികൾ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം സമഗ്രമായി പ്രൊജെക്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്റ്റേഡിയം, മൾടി പർപസ് ഇൻഡോർ സ്റ്റേഡിയം, പരിശീലന മൈതാനം, സ്പോർട്സ് അകാഡെമി ഹോസ്റ്റൽ, പരിശീലനത്തിനും കായിക ഉപകരണങ്ങൾക്കുമായുള്ള ചെലവ് എന്നിവയുടെയെല്ലാം ആകെ ചെലവായാണ് 370.97 കോടിയുടെ രൂപരേഖ തയ്യാറാക്കിയത്.

കാസർകോട്ടെ കായിക വികസനം ലക്ഷ്യമിട്ട് 370.97 കോടിയുടെ പ്രൊജെക്ടുമായി ഒളിമ്പിക് അസോസിയേഷൻ

പ്രൊജെക്ട് എകെഎം അശ്‌റഫ് എംഎൽഎ പ്രകാശനം ചെയ്തു. കായിക താരങ്ങളായ ഗോപാലകൃഷ്ണൻ, പി കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കായിക മേഖലയിൽ ജില്ല നേരിടുന്ന പരിമിതികളെ അതിജീവിക്കാൻ വലിയ വികസന പദ്ധതികൾ ആവശ്യമാണെന്ന് എംഎൽഎ പറഞ്ഞു. രൂപരേഖ ഡോ. എം കെ രാജശേഖരൻ അവതരിപ്പിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Development project, Sports, Olympic Association prepared a project worth Rs. 370.97 crore for sports development in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia