ഒളിംപിക്സ് ആവേശം വാനോളം; നവ്യാനുഭൂതി പകർന്ന് കാസർകോട്ട് താരങ്ങളുടെ ദീപശിഖാറാലി
Jul 23, 2021, 20:20 IST
കാസർകോട്: (www.kasargodvartha.com 23.07.2021) ടോക്യോ ഒളിംപിക്സിന് ഐക്യദാർഢ്യവുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ദീപശിഖാറാലി നവ്യാനുഭൂതിയായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ദീപശിഖ തെളിയിച്ചു. കാർ റൈഡർ മൂസാ ശരീഫും ബൈക് റൈഡർ പി എൻ സൗമ്യയും ദീപശിഖ ഏറ്റുവാങ്ങി.
കലക്ടറേറ്റ് പരിസരത്ത് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽവെച്ച് എ ഡി എം എകെ രമേന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങി. കാസർകോട് പുതിയ ബസ്‌സ്റ്റാൻറ് പരിസരം മുതൽ കലക്ടറേറ്റ് വരെയാണ് ദീപശിഖാ റാലി നടത്തിയത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻറ് പി പി അശോകൻ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് ഓഫീസർ സുദീപ് ബോസ് നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് റാലി നടത്തിയത്.
ഒളിംപിക്‌സ് സന്ദേശവുമായി ജില്ലാ ഒളിംപിക് അസോസേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കായിക അസോസിയേഷനുകളെ കൂട്ടിയോജിപ്പിച്ച് വിവിധ പരിപാടികളാണ് നടന്നത്. ജില്ലയിലെ ദേശീയ താരങ്ങളുടെ വീഡിയോ സന്ദേശങ്ങളും സിനിമാ രംഗത്തുള്ളവരുടെ വീഡിയോ സന്ദേശങ്ങളും ഐക്യദാർഡ്യത്തിന് പ്രചോദനം നൽകി. ജൂലൈ 16ന് ജില്ലാ ഒളിംപിക് അസോസിയേഷൻ നടത്തിയ ജില്ലയുടെ സമഗ്ര കായിക വികസന സെമിനാർ പരിപാടിയോടെയാണ് തുടക്കം കുറിച്ചത്.

Keywords: Kerala, News, Kasaragod, Olympics, Games-2021, Sports, Bike, Car, Moosa-Shareef, Collectorate, President, Olympic association organized torch rally in Kasaragod.
< !- START disable copy paste -->