സൗഹൃദത്തിന് പുതിയ മാതൃകയായി നുള്ളിപ്പാടി പ്രീമിയര്‍ ലീഗ്
Mar 1, 2016, 10:00 IST
നുള്ളിപ്പാടി: (www.kasargodvartha.com 01/03/2016) രാഷ്ട്രീയവും മതവും മറന്നു കാസര്‍കോട് നഗരത്തിലെ നാലു വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ടീമുകളെ ഉള്‍പെടുത്തി നുള്ളിപ്പാടി പ്രീമിയര്‍ ലീഗ് പുതിയ മാതൃക സൃഷ്ടിച്ചു. നുള്ളിപ്പാടിയെ പ്രതിനിധീകരിച്ച് നാസ്‌ക് നുള്ളിപ്പാടിയും, ജെ.പി കോളനിയുടെ നുള്ളിപ്പാടി ഇന്ത്യന്‍സും, ചെന്നിക്കര ഫ്രണ്ട്‌സും, തളങ്കര ക്ലസ്റ്ററുമാണ് പ്രീമിയര്‍ ലീഗില്‍ മാറ്റുരച്ചത്.
മത്സരം നാടിന്റെ ഐക്യത്തിനു ശക്തി പകരുമെന്ന് പ്രീമിയര്‍ ലീഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ രഞ്ജി താരം ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ മുഖ്യാഥിതിയായിരുന്നു. ഇതു നല്ലൊരു മാതൃകയാണെന്നും ഇത്തരം മത്സരങ്ങള്‍ കാസര്‍കോടിന്റെ വര്‍ഗീയ അന്തരീക്ഷം ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാരിസ് നുള്ളിപ്പാടി, അശ്വത്, നവീന്‍ കുമാര്‍, അബ്ദുര്‍ റഹ് മാന്‍ നുള്ളിപ്പാടി, മന്‍സൂര്‍ കരിപ്പൊടി, വിനോദ് ചെന്നിക്കര, ഉനൈര്‍, സയ്യിദ് സവാദ് എന്നിവര്‍ സംസാരിച്ചു
Keywords : Sports, Nullippady, Sports, Thalangara, Premier League, Chennikkara, JP Colony.