city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു ഇന്ത്യക്കാരനും തകര്‍ക്കാനാവാതെ ദാദയുടെ ആ റെക്കോര്‍ഡ്

(www.kasargodvartha.com 04.05.2019) ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരുങ്ങുമ്പോള്‍ ഇന്നും ഒരു ഇന്ത്യക്കാരനും തകര്‍ക്കനാവാത്ത ഒരു റെക്കോര്‍ഡുണ്ട് ദാദയുടെ പേരില്‍. ലോകകപ്പില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സകോര്‍, അത് ഇന്നും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരിലാണ്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 റണ്‍സാണ് റെക്കോര്‍ഡ് ദാദയുടെ പേരില്‍ കുറിച്ചത്.

അന്ന് ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ മത്സരം. ആദ്യ ഓവറില്‍ തന്നെ സദഗോപന്‍ രമേശിന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ മറ്റൊരു ദുരന്തം കൂടി മുന്നില്‍ കണ്ടു. എന്നാല്‍ ഗാംഗുലിക്കൊപ്പം രാഹുല്‍ ദ്രാവിഡ് കൂടി ചേര്‍ന്നതോടെ ദാദ റെക്കോര്‍ഡിടുകയായിരുന്നു.

ഏഴ് സിക്‌സറുകളും 17 ഫോറുകളും അടങ്ങുന്നതായിരുന്നു ദാദയുടെ ഇന്നിംഗ്‌സ്. 145 റണ്‍സുമായി ദ്രാവിഡും ഉറച്ച പിന്തുണ നല്‍കിയതോടെ ലോകകപ്പിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായ 318 റണ്‍സ് ടോണ്ടന്‍ കൌണ്ടി സ്റ്റേഡിയത്തില്‍ പിറക്കുകയായിരുന്നു. ഈ റെക്കോര്‍ഡ് പിന്നീട് 2015ല്‍ ഗെയിലും സാമുവല്‍സും ചേര്‍ന്ന് തിരുത്തി.

ഒരു ഇന്ത്യക്കാരനും തകര്‍ക്കാനാവാതെ ദാദയുടെ ആ റെക്കോര്‍ഡ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Sports, news, Top-Headlines, cricket, No one destroyed the record of Ganguly in world cup
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia