നെരൂദ ജൂബിലി സോക്കര്‍ ഫ്ലഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 30 മുതല്‍
Apr 28, 2017, 10:30 IST
കുറ്റിക്കോല്‍: (www.kasargodvartha.com 28.04.2017) കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന നെരൂദ പഠന കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെയും നെരൂദ ഗ്രന്ദാലയത്തിന്റെ 20ാം വര്ഷികാഘോഷങ്ങളുടേയും ഭാഗമായി ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മൈതാനത്ത് സജ്ജമാക്കിയ ലെമാക്സ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് നെരൂദ ജൂബിലി സോക്കര്‍ 2017 എന്ന പേരില്‍ ഫ്ലഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ രാജ്യാന്തര ദേശീയ സംസ്ഥാന താരങ്ങള്‍ വിവിധ ടീമുകളിലായി അണിനിരക്കും.
ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 30 ന് രാത്രി ഏഴ് മണിക്ക് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി പ്രഭാകരന് മുഖ്യാത്ഥിതിയായിരിക്കും. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി വിശിഷ്ടാത്ഥി തിയായി പങ്കെടുക്കും. അത്ഥിതികളായി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, കുറ്റികോല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ എന്‍ രാജന്, ജോസ് പാറത്തട്ടേല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. പി ഗോപാലന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
മെയ് ആറിന് കെ കുഞ്ഞിരാമന് എം എല്‍ എ സമ്മാനദാനം നിര്‍വ്വഹിക്കും.

Keywords: Kuttikol, Kerala, news, Library, Anniversary, Fottball, tournament, Revenue Minister, Temple, Meet, Programme, Sports.