city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ എ ട്രോഫി ലക്കിസ്റ്റാര്‍ കീഴൂരിന്

മേല്‍പറമ്പ്: (www.kasargodvartha.com 09/05/2017) തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പ് വെല്‍ഫിറ്റ് ഫ്‌ളെഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ എ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ലക്കി സ്റ്റാര്‍ കീഴൂര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുഹമ്മദന്‍സ് മൗവ്വലിനെ പരാജയപ്പെടുത്തി എന്‍ എ ട്രോഫിക്ക് മുത്തമിട്ടു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

റണ്ണേര്‍സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും എന്‍ എ അഷ്‌റഫ് വിതരണം ചെയ്തു. വ്യക്തികത മികവിനുള്ള ട്രോഫികള്‍ മജീദ് ചെമ്പിരിക്ക, കെ എം ഷാഫി, സി ബി ഹനീഫ എന്നിവര്‍ സമ്മാനിച്ചു. തമ്പ് ചാരിറ്റി ഫണ്ടിലേക്ക് സമാഹരിച്ച തുക ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ജലീല്‍ കോയ, തമ്പ് ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഇ എം ഇബ്രാഹിം ഹാജിക്ക് കൈമാറി.

എന്‍ എ ട്രോഫി ലക്കിസ്റ്റാര്‍ കീഴൂരിന്

സമാഹരിച്ച തുക അര്‍ഹരായ നാല് പേര്‍ക്ക് ചികിത്സാ ധനസഹായമായി നല്‍കുമെന്ന് ഭാരവാഹികളായ മജീദ് ചെമ്പിരിക്ക, അനൂപ് കളനാട് എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ യൂസഫ് ബി എ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Melparamba, Football Tournament, Sports, Kizhur, Club, Winners, NA Trophy, Lucky Star Kizhur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia