വിവാദങ്ങള്‍ മാറ്റിവെച്ചു; 'മൗവ്വല്‍ കപ്പ്' 29ന് തുടങ്ങും.
Jan 11, 2018, 14:21 IST
ബേക്കല്‍:(www.kasargodvartha.com 11/01/2018) പള്ളിക്കര പഞ്ചായത്തിന്റെ കീഴിലുള്ള ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ ഫുഡ്‌ബോള്‍ മല്‍സരം സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ വന്ന വിവാദത്തിന്റെ ഫലമായി നിര്‍ത്തി വെച്ച മൗവ്വല്‍ കപ്പ് സെവന്‍സ് ഫുഡ്‌ബോള്‍ മല്‍സരം 29 മുതല്‍ ഫെബ്രുവരി 13 വരെ നടത്താന്‍ തീരുമാനിച്ചതായി ടൂര്‍ണമെന്റ് കമ്മറ്റി അറിയിച്ചു.
ജനുവരി 9 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മല്‍സരം വിവാദത്തെത്തുടര്‍ന്ന് മറ്റിവെക്കുകയായിരുന്നു. മല്‍സരം സംഘടിപ്പിക്കുന്നതിനെതിരെ ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് നടത്തിയ പ്രതിഷേധ സമരവും നിയമപോരാട്ടവും കാരണം ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചാണ് മൊഹമ്മദന്‍സ് മൗവല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
പ്രധാനപ്പെട്ട ടീമുകളുടെയെല്ലാം തിയ്യതികള്‍ കിട്ടിക്കഴിഞ്ഞുവെന്നും ശനിയാഴ്ച്ചയോടെ ഫിക്ച്ചര്‍ പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗ്യാലറികളുടെ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും, ഭാരവാഹി ഇബ്രാഹിം പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അവ തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ പോലീസിനോട് ഹൈക്കോടതി നേരത്തെതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bekal, Bekal football, High-Court, Police,Team, 'Mouwal cup' will begin on 29th, Sports