city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ ഗുരുദക്ഷിണ - സമര്‍പണം മെയ് 6 ന് മൊഗ്രാലില്‍

മൊഗ്രാല്‍: (kasargodvartha.com 04.05.2016) മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗുരുദക്ഷിണ - സമര്‍പ്പണം 2016 വെള്ളിയാഴ്ച അഞ്ച് മണിക്ക് മൊഗ്രാലില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നീണ്ട ആറുപതിറ്റാണ്ടുകാലം മൊഗ്രാല്‍ ഫുട്‌ബോളിന്റെ ജീവാത്മാവായി നിറഞ്ഞുനില്‍ക്കുകയും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മാനേജര്‍ പദവിയില്‍ അരനൂറ്റാണ്ടു പിന്നിടുകയും ചെയ്യുന്ന എം മുഹമ്മദ് എന്ന കുത്തിരിപ്പ് മുഹമ്മദിന് 'ഗുരുദക്ഷിണ' നല്‍കി ആദരിക്കും. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ കമ്മിറ്റി സ്വരൂപിച്ച ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും നല്‍കും.

ഇതോടൊപ്പം കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി മൊഗ്രാല്‍ ഫുട്‌ബോളിന്റെ മുന്‍നിര താരമായും എണ്ണമറ്റ ടൂര്‍ണമെന്റുകളില്‍ മൊഗ്രാലിന്റെ വിജയ ശില്‍പിയായും 'ഗോളിയടി യന്ത്രം'' എന്ന നാമത്തില്‍ അറിയപ്പെടുകയും ഇപ്പോള്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലെത്തിനില്‍ക്കുന്ന പി സി എം ആസിഫിനെ പ്രത്യേകമായി ആദരിക്കുന്നു.

കളിക്കളത്തില്‍ കാല്‍നൂറ്റാണ്ടുകാലം പതിമൂന്നാം നമ്പര്‍ ജേഴ്‌സി മാത്രം ധരിച്ചുവന്ന അദ്ദേഹത്തോടുള്ള ആദരകസൂചകമായി ദുബൈയില്‍ സംഘടിപ്പിച്ചുവരാറുള്ള മൊഗ്രാല്‍ സോക്കര്‍ ലീഗില്‍ നിന്ന് ഇനി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പതിമൂന്നാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു കൊണ്ട് 'സമര്‍പ്പണം - ജേഴ്‌സി നമ്പര്‍ 13' സംഘടിപ്പിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് ദുബൈയില്‍ സംഘടിപ്പിച്ച മൊഗ്രാല്‍ സോക്കര്‍ ലീഗില്‍ മാറ്റുരച്ച എട്ട് ടീമുകളും അവരുടെ പതിമൂന്നാം നമ്പര്‍ ജേഴ്‌സി പി സി എം ആസിഫിന് കൈമാറും. ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയന്‍, ഇന്ത്യന്‍ താരം മുഹമ്മദ് റാഫി എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമന്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍, മുന്‍ വൈസ് പ്രസിഡന്റ് ഷക്കീല്‍ അബ്ദുല്ല, എം എസ് മുഹമ്മദ് സലീം, സെക്രട്ടറി ആസിഫ് ഇഖ്ബാല്‍, കെ വി അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ ഗുരുദക്ഷിണ - സമര്‍പണം മെയ് 6 ന് മൊഗ്രാലില്‍


Keywords: Kasaragod, Mogral, Sports Club, Football, UAE Committee, District Panchayath President, A G C Basheer, Dubai, Soccer League, P C M Asif.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia