city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ ബീച്ച് റണ്‍ 2016 ഫെബ്രുവരി 21 ന്

മൊഗ്രാല്‍: (www.kasargodavrtha.com 08.02.2016) ഇന്ത്യാ സ്‌പോര്‍ട്ടും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൊഗ്രാല്‍ ബീച്ച് റണ്‍ 2016, ഫെബ്രുവരി 21 ന് വൈകിട്ട് നാല് മണിക്ക് നടക്കും. മൊഗ്രാല്‍ ഈമാന്‍ ബീച്ച് റിസോര്‍ട്ടില്‍ നിന്നും ആരംഭിച്ച് അതേ സ്ഥലത്ത് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ ഇദംപ്രഥമായിട്ടാണ് ആവേശകരമായ ബീച്ച് ഓട്ട മത്സരം സംഘടിപ്പിക്കുന്നത്. നാല് കാറ്റഗറിയിലായി നടക്കുന്ന മത്സരത്തില്‍ കേരള - കര്‍ണാടക സംസ്ഥാനങ്ങളിലെ ദീര്‍ഘ ദൂര ഓട്ട മത്സരങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ മാറ്റുരക്കും. ഓപ്പണ്‍ ക്ലാസ് (പ്രൊഫഷണല്‍) അഞ്ച് കി.മീ, അമേച്വര്‍ ക്ലാസ് 2.5 കി.മീ, സ്റ്റുഡന്റ്‌സ് ക്ലാസ് 2.5 കി.മീ, സീനിയര്‍ ക്ലാസ് 2.5 കി.മീ നടത്തം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.

വിജയികള്‍ക്ക് ട്രോഫിയടക്കം 25,000 രൂപയുടെ പ്രൈസ് മണി ലഭിക്കും. പരിപാടിയുടെ ലോഗോ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ്, ആദിത്യ ഫ്രഷ് ചെയര്‍മാന്‍ അനില്‍കുമാര്‍ തലശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ഇവെന്റ് കോര്‍ഡിനേറ്റര്‍ ഷക്കീല്‍ അബ്ദുല്ല, ടി.എം ഷുഹൈബ്, മുഹമ്മദ് അബ്‌കോ, ടി.എം നവാസ്, നൂറുദ്ദീന്‍ എന്‍.എ, ആസിഫ് ഇഖ്ബാല്‍, യൂസഫ് മിലാനോ, സിദ്ദീഖ് ബ്രാന്‍ഡ്, അഷ്‌റഫ് സഫര്‍, മീഡിയ മാനേജര്‍ ടി.കെ അന്‍വര്‍ സംബന്ധിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകള്‍ ഫെബ്രുവരി 20 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447053374, 7356166166, 9995575722 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


മൊഗ്രാല്‍ ബീച്ച് റണ്‍ 2016 ഫെബ്രുവരി 21 ന്


Keywords:  Mogral, Sports, kasaragod, Kerala, Karnataka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia