കടലലകളെ തോല്‍പ്പിച്ച ആവേശത്തിരയിളക്കം; മൊഗ്രാല്‍ ബീച്ച് റണ്‍ ചരിത്ര താളുകളില്‍...
Feb 22, 2016, 12:30 IST
മൊഗ്രാല്‍: (www.kasargodvartha.com 22/02/2016) കടലലകളെ തോല്‍പ്പിച്ച
ആവേശത്തിരയിളക്കമായിരുന്നു മൊഗ്രാല്‍ ബീച്ച് റണ്ണിന്. ഇന്ത്യ സ്പോര്‍ട്ടും മൊഗ്രാല്‍ സ്പോര്‍ട്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മൊഗ്രാല്‍ ബീച്ച് റണ്‍ -2016 അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിന്റെ സര്‍വ സീമകളെയും ലംഘിച്ചു കൊണ്ട് ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ചു.
കാസര്‍കോട് ജില്ലയില്‍ ഇദംപ്രഥമമായി നടന്ന ബീച്ചോട്ട മത്സരം മൊഗ്രാല്‍ ഗ്രാമത്തിന് നവ്യാനുഭവമാണ് സമ്മാനിച്ചത്. മൊഗ്രാല്‍ ഈമാന്‍ ബീച്ച് റിസോര്‍ട്ട് പരിസരത്ത് നിന്നാരംഭിച്ച മത്സരത്തില്‍ കേരളത്തിലെയും കര്ണാടകയിലെയുമായി 200 ഓളം ദീര്‍ഘദൂര ഓട്ട പ്രതിഭകളാണ് പങ്കെടുത്തത്. മത്സരം വീക്ഷിക്കാന്‍ സ്ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ എത്തിയത് പരിപാടിക്ക് കൊഴുപ്പ് പകര്‍ന്നു. ആവേശം അലതല്ലിയ പ്രൊഫഷണല്‍ ക്ലാസ് വിഭാഗത്തില്‍ (5 കി.മി) എറണാകുളം കോതമംഗലം മാര്‍ബേസിലിലെ താരങ്ങളായ ഷിജു സി.പി ഒന്നാം സ്ഥാനവും ബിബിന്‍ ജോര്‍ജ് രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിലും കോതമംഗലത്തിന്റെ കുതിപ്പ് തന്നെയായിരുന്നു. മാര്‍ബേസിലിലെ തന്നെ ആരതി ആര്, അലീന ജോയ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. അമേച്ചര്‍ വിഭാഗത്തില്‍ (2.5കി.മി) ആള്‍വാസ് മൂടബിദ്രിയിലെ ഓട്ടക്കാരായ രാജേഷ് ടി ഒന്നാം സ്ഥാനവും സുധീര്‍കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ (2.കി.മി.) സ്പോര്‍ട്സ് ഹോസ്റ്റല്‍ ഉദയഗിരിയിലെ താരങ്ങളായ അഖില്‍ രാജ് പി. നായര്‍ ഒന്നാം സ്ഥാനവും ജിഷ്ണു പി. രണ്ടാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ (1.5 കി.മി.) സ്പോര്‍ട്സ് ഹോസ്റ്റല്‍ ഉദയഗിരിയിലെ തന്നെ ജീവന് സിബി ഒന്നാം സ്ഥാനവും റംഷീദ് പെര്‍വാട് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗം നടത്ത മത്സരത്തില്‍ (2.5 കി.മി.) മൊഗ്രാലിലെ എം.ജി മൂസ ഒന്നാം സ്ഥാനവും ശശിധരന് ഒ. കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും നേടി. മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ത്യ സ്പോര്‍ട്ട് റേസ് ഡയറക്ടര്‍ മൂസ ഷരീഫ് അധ്യക്ഷത വഹിച്ചു.
മുന്‍ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ അശ്വിന് നായക് മെഡലുകളും, സര്‍ട്ടിഫിക്കറ്റും, പ്രൈസ്് മണിയും വിതരണം ചെയ്തു. ടി.എം നവാസ്, നൂറുദ്ദീന്‍ നടുതോപ്പില്‍, മുഹമ്മദ് അബ്കോ, ടി.എം ഷുഹൈബ്, യൂസഫ് മിലാനോ, സൈഫുല്‍ റഹ് മാന്‍ ബാര്‍ക്കോട്, രമ്യ അശ്വിന്, മുഹമ്മദ് കെ.പി, ഇബ്രാഹിം മദര്‍ ഇന്ത്യ, സിദ്ദീഖ് റഹ് മാന്‍, അബൂബക്കര്‍ സപിക് സംബന്ധിച്ചു. മീഡിയ മാനേജര്‍ ടി.കെ അന്‍വര്‍ സ്വാഗതവും മൊഗ്രാല്‍ സ്പോര്‍ട്സ് ഫൗണ്ടേഷന് ചെയര്മാന് ഷക്കീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.