city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ കലാകായിക മത്സരം: പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2019) ലോട്ടറി വില്‍പനക്കാര്‍ക്ക് അവരുടെ കലാകായികമേഖലയിലെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്ന മത്സരങ്ങള്‍ സംഘടിപ്പിച്ച് ക്ഷേമനിധി ബോര്‍ഡ്. ഇത്തരം പരിപാടികള്‍ ജീവനക്കാരെ പുതിയ ദിശാബോധത്തിലേക്ക് നയിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ക്ഷേമനിധി ബോര്‍ഡിന്റെ പ്രയത്നം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. കേരള സംസ്ഥാന ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ കലാകായിക മത്സരം: പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സി ഐ ടി യു യൂണിയന്‍ സെക്രട്ടറി പി പ്രഭാകരന്‍, ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് ഐ എന്‍ ടി യു സി പ്രസിഡന്റ് കെ എം ശ്രീധരന്‍, കേരള ലോട്ടറി വ്യാപാരി സമിതി യൂണിയന്‍ സെക്രട്ടറി എന്‍ കെ ബിജു, ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി വി ഉമേശന്‍, ഓള്‍ കേരള ലോട്ടറി ട്രേഡ്സ് യൂണിയന്‍ എ ഐ ടി യു സി സെക്രട്ടറി മധുസുദനന്‍ നമ്പ്യാര്‍, ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് ബി എം എസ് സെക്രട്ടറി വി ബി സത്യനാഥന്‍ ,കേരള ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് അസോസിയേഷന്‍ ഐ എന്‍ ടി യു സി പ്രസിഡന്റ് ടി ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം കൃഷ്ണരാജ് സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ ഹരീഷ നന്ദിയും പറഞ്ഞു.

സമാപനസമ്മേളനത്തില്‍ ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ അധ്യക്ഷനായിരുന്നു. വിജയികള്‍ക്കുളള സമ്മാനദാനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എച്ച് ആര്‍ ശ്രീധരന്‍ അസി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ രജിത് കുമാര്‍,അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം വി രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Kanhangad, Lottery, Minister, inauguration, Arts, Sports, Lottery Welfare members arts and sports inauguration < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia