കാസര്‍കോട് ബ്ലോക്ക് കേരളോത്സവം: ക്രിക്കറ്റില്‍ ചെങ്കള പഞ്ചായത്ത് ചാമ്പ്യന്മാര്‍
Dec 3, 2016, 11:02 IST
കാസര്‍കോട്: (www.kasargodvartha.com 03.12.2016) കേരളോത്സവത്തിലെ കാസര്‍കോട് ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തില്‍ ചെങ്കള പഞ്ചായത്ത് ചാമ്പ്യന്മാരായി. ചെമ്മനാട് പഞ്ചായത്ത് ആണ് റണ്ണര്‍അപ്പ്. ഉളുവാര്‍ അഡ്വ. മുഹമ്മദ് ബത്തേരി മിനിസ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കളത്തിലിറങ്ങി.
കാസര്‍കോട് ബ്ലോക്കില്‍ നിന്നും ചെങ്കള, ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളാണ് മത്സരിക്കാനെത്തിയത്. ഫൈനലില്‍ ചെമ്മനാട് പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് ചെങ്കള ബ്ലോക്ക്തല ചാമ്പ്യന്മാരായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെങ്കള നിശ്ചിത ഓവറില്‍ 42 റണ്‍സെടുത്തു. ചെമ്മനാട് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ യുണൈറ്റഡ് പരവനുടക്കത്തെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെങ്കള പഞ്ചായത്തിന് വേണ്ടിയിറങ്ങിയ കിംഗ്സ്റ്റാര്‍ എരിയപ്പാടി ചാമ്പ്യന്മാരായത്. ജയത്തോടെ ചെങ്കള പഞ്ചായത്ത് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
Keywords: kasaragod, Cricket Tournament, Block level, Uluvar, winners, Championship, Chengala, Chemnad, Kumbala, Mogral puthur, Badiyadukka, Club, Sports, keralotsavam, Kingstar Arts And Sports Club Eriyapady, Kasargod Block level Keralotsavam: Chengala Panchayath wins in cricket