കേരളത്തിനുമുണ്ട് ഒരു ഉസൈന്‍ ബോള്‍ട്ട്; കാസര്‍കോട് സ്വദേശി ജ്യോതി പ്രസാദ്
Jun 14, 2018, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2018) വേഗം കൊണ്ട് കേരള മണ്ണിനെ കോരിത്തരിപ്പിച്ച് കാസര്‍കോട്ടുകാരന്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തിലാണ് 10.79 സെക്കന്‍ഡില്‍ ഒന്നാമതായെത്തി കാസര്‍കോട് മടിക്കൈ അമ്പലത്തുകര ഉമ്മാത്തപറമ്പിലെ ടി.കെ. ജ്യോതിപ്രസാദ് (21) മികവ് തെളിയിച്ചത്.
200 മീറ്ററില്‍ രണ്ടാം സ്ഥാനവും ജ്യോതി പ്രസാദ് കരസ്ഥമാക്കിയിട്ടുണ്ട്. 2014 മുതല്‍ 2016 വരെ നടന്ന വിവിധ മത്സരങ്ങളില്‍ ദേശീയ, സംസ്ഥാനതലങ്ങളില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയിരുന്നു. കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി.എ. പൂര്‍ത്തിയാക്കിയ ജ്യോതി 2016 ലുണ്ടായ പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി പഞ്ചാബ് ലുധിയാനയിലെ ഗുര്‍മിത് സിങ്ങിന് കീഴിലാണ് പരിശീലനം നടത്തിവന്നത്.
അമ്പലത്തുകരയിലെ കെ.കെ രാജന്‍- പാര്‍വതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സ്വാതിപ്രസാദ്, അശ്വതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Athlete, Sports, Hussain Boult, Thiruvananthapuram, Athletics, Running race, Kerala's Hussain Boult Kasaragod native Jyothi Prasad.