കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി. മത്സരത്തിന് മാറ്റമില്ല
Dec 14, 2017, 16:58 IST
കൊച്ചി:(www.kasargodvartha.com 14/12/2017) ഐ.എസ്.എല്ലില് കരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്.സി. മത്സരത്തിന് മാറ്റമില്ല മത്സരം മുമ്പ് നിശ്ചയിച്ച പ്രകാരം കൊച്ചിയില്‍ ഡിസംബര് 31ന് തന്നെ നടക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീലും ഐ.എസ്.എല്‍ സംഘാടകരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മത്സരം മുന്‍ നിശ്ചയപ്രകാരം തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഫോര്‍ട്ട്‌കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ 31ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട ഐ.എസ്.എല്‍. മത്സരം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പോലീസ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കത്ത് നല്കിയിരുന്നു.
എന്നാല്‍ ഡിസംബര്‍ 31ന് പുതുവര്‍ഷാകോഷം നടക്കുന്നതിടങ്ങളിലും ശബരിമല ഡ്യൂട്ടിക്കും പോലീസിനെ വിന്യസിക്കേണ്ടതിനാല്‍ ഐ.എസ്.എല്‍ മത്സരം നടക്കുന്ന കല്ലൂര്‍ സ്‌റ്റേടിയത്തിലേക്ക് കൂടുതല്‍ പോലീസിനെ നല്‍കാന്‍ ബുദ്ധിമുട്ടാകും എന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മത്സരക്രമം മാറ്റാനാകില്ലെന്ന് ഐഎസ്എല്‍ സംഘാടകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
അതുപോലെ കൊച്ചിയിലെ മറ്റ് ഐ.എസ്.എല് മത്സരങ്ങളെല്ലാം രാത്രി എട്ടിനാണെങ്കിലും ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു മത്സരം 5.30-നാണ് തുടങ്ങുന്നത്. 7.30 ഏഴരയോടെ മത്സരം അവസാനിച്ച് കാണികള്‍ സ്റ്റേഡിയം വിട്ടുപോകും അതുകൊണ്ട് തന്നെ മത്സരം കഴിഞ്ഞ് രാത്രി 8 മണിക്ക് ശേഷം പോലീസ് സുരക്ഷ വേണ്ടിവരില്ല എന്നുമാണ് ഐ എസ് എല്‍ സംഘാടകര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Sports, Football, Police, ISL, Kerala Blasters-Bengaluru FC The competition no changed