city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ ബോഡി ബില്‍ഡിംഗില്‍ മെഡല്‍ നേടി ശ്രീജിത്ത് ശ്രീധര്‍

ഉദുമ: (www.kasargodvartha.com 05/04/2017) ബോഡിബില്‍ഡിംഗില്‍ താരമായി മാറിയ കാസർകോട് ഉദുമ നാലാംവാതുക്കലിലെ ശ്രീജിത്ത് ശ്രീധറിന് മറ്റൊരു സുവര്‍ണനേട്ടവും. ഡല്‍ഹിയില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിരിക്കുകയാണ് ശ്രീജിത്ത്. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളില്‍ നിന്നെത്തിയ ഇന്ത്യയിലെ തന്നെ പ്രശസ്തരായ ഫിറ്റ്‌നസ് മോഡല്‍സിനോട് മത്സരിച്ചാണ് ശ്രീജിത്ത് ഈ നേട്ടം കൈവരിച്ചത്. ദേശീയ നേട്ടം കൈവരിച്ചതോടെ ഫിറ്റനസ് മോഡലിംഗ് രംഗത്ത് നിന്നും നിരവധി ഓഫറുകളാണ് തേടിയെത്തുന്നത്.

ദേശീയ ബോഡി ബില്‍ഡിംഗില്‍ മെഡല്‍ നേടി ശ്രീജിത്ത് ശ്രീധര്‍

ഡല്‍ഹിയിലേക്കുള്ള യാത്രയും ഭക്ഷണവും ശരീരത്തെ ഏറെ ക്ഷീണിപ്പിച്ചതിനാല്‍ തനിക്ക് കൂട്ടില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. തനിക്ക് ലഭിച്ച മെഡല്‍ അച്ഛന്‍ ശ്രീധരനും സഹോദരന്‍ ശോഭിത്തിനും സമര്‍പ്പിക്കുന്നുവെന്നും യുവ ബോഡി ബില്‍ഡര്‍ പറഞ്ഞു. കുടുംബക്കാരെല്ലാം എതിര്‍ത്തപ്പോഴും എല്ലാ വിധ പിന്തുണയും നല്‍കിയത് പിതാവും സഹോദരനുമായിരുന്നു. എന്നെ പിന്തുണച്ച കോച്ചിനും ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കും മറ്റും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നതായും ശ്രീജിത്ത് പറഞ്ഞു.. ഡല്‍ഹിയിലേക്കു പോകാന്‍ തന്നെ സഹായിച്ച നിഷാം, ബാബു, സത്യന്‍ ഇവരോടൊക്കെ കടപ്പാടുണ്ട്. ശ്രീജിത്ത് പറഞ്ഞു.

പാലക്കുന്നിലെ ഹിറ്റ് ആന്‍ഡ് ഫിറ്റ് ജിംനേഷ്യത്തിലൂടെയാണ് ശ്രീജിത്ത് ഈ രംഗത്തേക്ക് കടന്നുവന്നത്. ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന സംസ്ഥാന ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാണ് ശ്രീജിത്ത്. 2009, 2011, 2014, 2015 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ കാസര്‍കോട് പട്ടം ശ്രീജിത്ത് നേടിയിരുന്നു. 2009 ല്‍ കേരള റണ്ണര്‍ അപ്പ് ആവുകയും ചെയ്തു. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനും ശ്രീജിത്ത് ശ്രീധറിന് അവസരം ഉണ്ടായിട്ടുണ്ട്. 2005 ല്‍ ബോഡി ബില്‍ഡിഗ് ആരംഭിച്ച ശ്രീജിത്ത് 2007 ലാണ് ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. എല്ലാ ദിവസവും മുടങ്ങാതെയുള്ള പരിശീലനവും ചിട്ടയായ ജീവിത ചര്യയുമാണ് ഈ രംഗത്ത് തനിക്ക് വിജയിക്കാന്‍ കഴിഞ്ഞതെന്ന് ശ്രീജിത്ത് കാസര്‍കോട് വാര്‍ത്തേയാട് പറഞ്ഞു.

ദേശീയ ബോഡി ബില്‍ഡിംഗില്‍ മെഡല്‍ നേടി ശ്രീജിത്ത് ശ്രീധര്‍

അന്താരാഷ്ട മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതാണ് അടുത്ത ആഗ്രഹം. ഒന്നുമല്ലാതായിരുന്ന തനിക്ക് മിസ്റ്റര്‍ കേരള, മിസ്റ്റര്‍ ഇന്ത്യ മെഡലുകള്‍ നേടാനായത് വലിയ നേട്ടമാണെന്നും അതു കൊണ്ടു തന്നെ ഈ ആഗ്രഹവും സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് പറയുന്നു. കാസര്‍കോട്ട് നിന്നും കഴിവുള്ളവര്‍ ഈ രംഗത്തേക്ക് മുന്നോട്ട് വരണമെന്നും ശ്രീജിത്ത് പറഞ്ഞു.

നേട്ടങ്ങള്‍ കീഴടക്കുമ്പോഴും അര്‍ഹതപ്പെട്ട മൂന്ന് വര്‍ഷത്തെ മിസ്റ്റര്‍ കാസര്‍കോട് പട്ടം വ്യക്തികളായ ചിലരുടെ സ്വാധീനം കൊണ്ട് തനിക്ക് നഷ്ടപ്പെട്ടതിന്റെ ദുഖം ശ്രീജിത്തിനുണ്ട്. ചിലര്‍ ബോഡി ബില്‍ഡിംഗ് മേഖലയെ വില്‍പന ചരക്കാക്കി സ്വന്തം ജിംനേഷ്യങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ താനടക്കമുള്ള ബോഡി ബില്‍ഡിംഗ് ഇഷ്ടപ്പെടുന്ന സാധാരണക്കാരായ യുവാക്കളുടെ ഭാവിയാണ് ഇല്ലാതാവുന്നതെന്ന് ശ്രീജിത്ത് കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ സ്വാര്‍ത്ഥലാഭം കൊയ്യുന്നവരുടെ പേര് വെളിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്. ഈ മേഖലയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരെ പിടിച്ച് അസോസിയേഷന്‍ തലപ്പത്ത് ഇരുത്തിയാല്‍ അവര്‍ യുവാക്കളുടെ ഭാവി ഇല്ലാതാക്കും. ഇന്ന് തനിക്കിതു പറയാന്‍ അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്നതായും ശ്രീജിത്ത് പറഞ്ഞു. ഒരു വര്‍ഷമെങ്കിലും മത്സരിച്ചു നോക്കുന്നവര്‍ക്കറിയാം എത്രമാത്രം കഠിനാധ്വാനം ഇതിന്റെ പിറകിലുണ്ടെന്ന്. ഈ മേഖല വെട്ടിപ്പിടിക്കുന്നവര്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുണ്ട്. അവരുടെ സ്വപ്‌നങ്ങളാണ് ചിലര്‍ തച്ചുടക്കുന്നത്. ശ്രീജിത്ത് വ്യക്തമാക്കി.

ദേശീയ മത്സരത്തില്‍ പങ്കെടുത്തതോടെ ഫിറ്റ്‌നസ് മോഡലിംഗ് രംഗത്തു നിന്നും നല്ല ഓഫറുകള്‍ ഈ കാസര്‍കോട്ടുകാരനെ തേടിയെത്തുന്നുണ്ട്. ഓഫറുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിലും ചൂട് കാലാവസ്ഥയില്‍ ശരീരം ശ്രദ്ധിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് ശ്രീധര്‍ പറയുന്നു. നല്ല ഓഫറുകള്‍ ലഭിക്കുകയാണെങ്കില്‍ ഫിറ്റ്‌നസ് ട്രെയിനറായി വിദേശത്തേക്കു പോകാനും താല്‍പ്പര്യമുണ്ടെന് ശ്രീജിത്ത് പറയുന്നു.


ദേശീയ ബോഡി ബില്‍ഡിംഗില്‍ മെഡല്‍ നേടി ശ്രീജിത്ത് ശ്രീധര്‍

Related News:  ബോഡി ബില്‍ഡിംഗില്‍ കാസര്‍കോടിന്റെ താരമായി ശ്രീജിത്ത് ശ്രീധര്‍; ദേശിയ ശരീരസൗന്ദര്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും


Keywords: Kerala, kasaragod, India, Award, Uduma, Body-Building-Association, New Delhi, news, Fitness, Modelling, Nalamvathukkal, Srijith Sridhar, Medal, Body Building, Kasargod native bags national champion ship of body building

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia