city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈസ്റ്റ് ബംഗാളിന്റെ ഗോള്‍വലയം കാക്കാന്‍ കാസര്‍കോട് സ്വദേശി

കാസര്‍കോട്: (www.kasargodvartha.com 10.07.2017) ഇന്ത്യന്‍ ഫുട്ബോളിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ വലയം കാക്കുന്നത് ഇനി മുതല്‍ കാസര്‍കോട് സ്വദേശിയായ കായികതാരം. നീലേശ്വരം ബങ്കളം സ്വദേശിയും ജില്ലയിലെ പ്രമുഖ ഫുട്ബോള്‍ ടീമായ ബങ്കളം റെഡ് സ്റ്റാറിന്റെ ക്യാപ്റ്റനും ഗോളിയുമായ മിര്‍ഷാദാണ് ഇനി ഈസ്റ്റ് ബംഗാളിന്റെ ഗോള്‍വലയം കാക്കുക.

സ്‌കൂള്‍ പഠനകാലത്ത് തന്നെ മിര്‍ഷാദിന് ഫുട്ബോള്‍ ഹരമായിരുന്നു. കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫുട്ബോള്‍ ടീമിന്റെ ഗോളിയായ മിര്‍ഷാദ് പിന്നീട് ബങ്കളം റെഡ്സ്റ്റാറിന്റെ കാവല്‍ക്കാരനായി. കഴിഞ്ഞ ക്ലബ്ബ് ഫുട്ബോളില്‍ ജില്ലാ ടീമില്‍ അംഗമായിരുന്നു. ഇതിലൂടെ സന്തോഷ് ട്രോഫിയുടെ ക്യാമ്പിലേക്കെത്തി. പിന്നീട് ഗോകുലം എഫ്സി, എഫ്സി ഗോവ ക്ലബ്ബുകള്‍ക്ക് വേണ്ടി ഗോള്‍വലകാത്തു. സംസ്ഥാന അണ്ടര്‍ 21 ടീമിന് വേണ്ടിയും മിര്‍ഷാദ് ജേഴ്സി അണിഞ്ഞു. ഗോകുലം എഫ്സിക്ക് വേണ്ടി മലപ്പുറത്ത് കളിക്കുമ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ ബ്രാന്റ് അംബാസിഡറായ അല്‍വിറ്റോയുടെ മനസില്‍ മിര്‍ഷാദിന്റെ മുഖം പതിഞ്ഞു. ഇതോടെയാണ് ഈസ്റ്റ് ബംഗാളിന്റെ ടീമിലേക്ക് മിര്‍ഷാദിന്റെ വഴി തെളിഞ്ഞത്. ഗോവന്‍ ലീഗില്‍ മിര്‍ഷാദിന്റെ മിന്നുന്ന ഡൈവിംഗും ക്യാച്ചും കൂടിയായതോടെ ഈസ്റ്റ് ബംഗാളില്‍ സീറ്റ് ഉറപ്പിക്കുകയും ചെയ്തു.

അടുത്ത സീസണിലേക്ക് കളിക്കാനുള്ള പരിശീലന ക്യാമ്പിലേക്കായി മിര്‍ഷാദ് ചൊവ്വാഴ്ച ഈസ്റ്റ് ബംഗാളിലേക്ക് വണ്ടി കയറും. ബങ്കളത്തെ അഹ് മദ് -നബീസ ദമ്പതികളുടെ മകനാണ് മിര്‍ഷാദ്.
ഈസ്റ്റ് ബംഗാളിന്റെ ഗോള്‍വലയം കാക്കാന്‍ കാസര്‍കോട് സ്വദേശി


Keywords:  Kasaragod, Kerala, news, Top-Headlines, Football, Sports, Kasaragod native selected as Goalie of East Bangal football team

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia