ഓട്ടത്തില്‍ അതുല്യയും അശ്വിനും
Oct 23, 2018, 10:16 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2018) ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറിയിലെ കെ അതുല്യയും കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ബി അശ്വിനും സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ ഓട്ടക്കാര്‍. സീനിയര്‍ വിഭാഗം ലോങ്ജമ്പിലും കളത്തിലിറങ്ങിയ അതുല്യ ചൊവ്വാഴ്ച ട്രിപ്പിള്‍ ജമ്പിലും മത്സരിക്കുന്നുണ്ട്. ചീമേനി കിഴക്കേക്കരയിലെ കമലാക്ഷന്റെയും രത്‌നാവതിയുടെയും മക്കളാണിവര്‍.
വേഗക്കാരനായ അശ്വിന്‍ കഴിഞ്ഞവര്‍ഷം കോട്ടയത്തിനായി കളത്തിലിറങ്ങി സംസ്ഥാനതലത്തില്‍ അഞ്ചാംസ്ഥാനവും നേടിയിരുന്നു. പ്ലസ് വണ്ണിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടിയാണ് കാസര്‍കോട്ടെത്തിയത്. 400 മീറ്റര്‍ ഓട്ടത്തിലും അശ്വിന്‍ തന്നെയാണ് ജേതാവ്. ചൊവ്വാഴ്ച 200 മീറ്റര്‍ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്.
100 മീറ്റര്‍ ഓട്ടം ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തവണയും മാലോത്ത് കസബ ഹയര്‍സെക്കന്‍ഡറിയിലെ പത്താംക്ലാസുകാരി ദേവിക വിനയരാജ് ജേതാവായി. 13.91 സെക്കന്‍ഡിലാണ് ദേവിക ഫിനിഷ് ചെയ്തത്. 400 മീറ്ററിലും ദേവിക ഒന്നാംസ്ഥാനം നേടി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറിയിലെ ഇ ശ്രീരാഗ് 11.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാംസ്ഥാനം നേടി. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറിയിലെ ഇംതിയാസും പെണ്‍കുട്ടികളില്‍ ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറിയിലെ പി എസ് സെല്‍ഷയും ജേതാക്കളായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sports, Kasaragod District School Sports meet; Athulya and Ashwin Got first prize in Running
< !- START disable copy paste -->