Karate Championship | ആയോധന കലയിൽ തിളങ്ങി കായിക പ്രതിഭകൾ; കാസർകോട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു
● മത്സരങ്ങളിൽ അറുനൂറോളം കായിക താരങ്ങൾ പങ്കെടുത്തു.
● ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി അശോകൻ നിർവഹിച്ചു.
● കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.സി സെബാസ്റ്റ്യൻ സ്വാഗതവും സംഘാടക സമിതി ട്രെഷറർ ഷാജി ജോസഫ് നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: (KasargodVartha) ബേക്കൽ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന പത്താമത് കാസർകോട് ജില്ലാ സ്പോർട്സ് കരാട്ടെ ചാമ്പ്യൻഷിപ്പ് രണ്ട് ദിവസത്തെ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. സബ് ജൂനിയർ, കാഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ വിഭാഗങ്ങളിലായി 124 കാറ്റഗറികളിൽ കത്ത-കുമിത്ത മത്സരങ്ങളിൽ അറുനൂറോളം കായിക താരങ്ങൾ പങ്കെടുത്തു.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി അശോകൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ മാത്യു ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ ഇന്റർനാഷണൽ സ്കൂൾ മാനേജർ പി.എ മൊയ്തു മുഖ്യാതിഥിയായി സംസാരിച്ചു. കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ കെ.എസ്, ജില്ലാ ട്രഷറർ ഭാസ്കരൻ പി, സ്കൂൾ പി.ആർ.ഒ പി.കെ അബ്ദുല്ല എന്നിവർ സംസാരിച്ചു. കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.സി സെബാസ്റ്റ്യൻ സ്വാഗതവും സംഘാടക സമിതി ട്രെഷറർ ഷാജി ജോസഫ് നന്ദിയും പറഞ്ഞു.
ഈ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കായിക താരങ്ങൾ എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. കരാട്ടെ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസ് മാത്യു, ആനന്ദ് പി, രാജേഷ് നായർ, പ്രമോദ് ഏ.എസ്, ആനന്ദ് എം, രാജേഷ് ഏ.കെ ,മന്യ ടി ,ജോഷി വർഗീസ്, സംഘാടക സമിതി കൺവീനർ ഷാജി എ എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.
#Kasaragod #KarateChampionship #MartialArts #SportsEvent #StateSelection #BeakalInternational