city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇസ്മാഈല്‍ തെക്കേക്കര രണ്ടാം തവണയും ഇന്ത്യന്‍ ടെന്നീസ് വോളിബോള്‍ ടീമില്‍

കാസര്‍കോട്: (www.kasargodvartha.com 15.03.2018) ഇന്ത്യന്‍ ടെന്നീസ് വോളിബോള്‍ ടീമില്‍ ഇസ്മാഈല്‍ തെക്കേക്കര രണ്ടാം തവണയും സ്ഥാനമുറപ്പിച്ചു. മെയ് അവസാനം കാനഡയില്‍ വെച്ചാണ് ലോക ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഏപ്രില്‍, മെയ് മാസത്തോടെ ഗുജറാത്തിലാണ് ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ് ആരംഭിക്കുക. ഇതിന് മുമ്പും ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഇസ്മാഈല്‍.

2017 ഡിസംബര്‍ മാസത്തില്‍ ഒഡീഷയില്‍ വെച്ച് നടന്ന 19-ാമത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചത് ഇസ്മാഈലായിരുന്നു. അവിടെ വെച്ചു നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ കേരളം റണ്ണറപ്പായി. ഇന്ത്യന്‍ ടെന്നീസ് വോളിബോള്‍ ഫെഡറേഷന്റെ ഭാരവാഹികള്‍ കേരളത്തിലെ നാലു പേരെ ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ രഹ്‌ന, ശ്രേയ, ഋത്തിക്ക് കോഴിക്കോട്, ഇസ്മാഈല്‍ തെക്കെക്കര എന്നിവരെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്.

എട്ടാം തരത്തില്‍ കോട്ടിക്കുളം നൂറുല്‍ഹുദ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന കായികാധ്യാപകനും ടെന്നീസ് വോളിബോള്‍ ജില്ലാ സെക്രട്ടറിയുമായ മനോജ് പള്ളിക്കരയുടെ കീഴിലാണ് മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി രാവിലെയും വൈകിട്ടും ഇസ്മാഈല്‍ പരിശീലനം ചെയ്യുന്നത്. ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ മലപ്പുറം വെച്ച് നടന്ന സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായി ഇസ്മാഈലിനെ തെരെഞ്ഞെടുത്തു. പിന്നീട് അഞ്ചു തവണ കേരളത്തിന് വേണ്ടി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ജേഴ്‌സി അണിഞ്ഞു.

2015 ല്‍ ഭൂട്ടാനില്‍ വെച്ച് നടന്ന ലോക ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇസ്മാഈല്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിരുന്നു. ഇപ്പോള്‍  ചട്ടഞ്ചാലില്‍ പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഇസ്മാഈല്‍. ഉദുമ തെക്കേക്കര ഷറഫുദ്ദീന്‍ - സി.എച്ച്. ആരിഫ ദമ്പതികളുടെ മകനാണ്.

കാസര്‍കോട് ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ രൂപീകരിച്ച് 11 വര്‍ഷമായി. ഇതില്‍ രണ്ട് തവണ ഉദുമയില്‍ സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട് ജില്ല സാക്ഷ്യം വഹിച്ചു.
ഇസ്മാഈല്‍ തെക്കേക്കര രണ്ടാം തവണയും ഇന്ത്യന്‍ ടെന്നീസ് വോളിബോള്‍ ടീമില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, India, Top-Headlines, Volley ball, Sports, Ismael Thekkekkara in Indian Volley ball Team
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia