ഐപിഎല്‍ പൂരം കാണാന്‍ തളങ്കര നുസ്രത്ത് നഗറില്‍ ബിഗ് സ്‌ക്രീന്‍
Apr 8, 2015, 17:30 IST
തളങ്കര: (www.kasargodvartha.com 08/04/2015) ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഐപിഎല്‍ ലഹരയില്‍ അലിയവെ ക്ലബ്ബ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും മത്സരം ഒന്നിച്ചിരുന്ന് കാണാനുള്ള അവസരം ഒരുക്കുകയാണ് തളങ്കര നുസ്രത്ത് നഗര്‍ സിഎന്‍എന്‍ ക്ലബ്ബ്. ഐപിഎല്‍ മത്സരം തുടങ്ങുന്ന ഏപ്രില്‍ എട്ട് മുതല്‍ മെയ് 24 വരെ ക്ലബ്ബ് പരിസരത്ത് ബിഗ് സ്‌ക്രീനൊരുക്കിയാണ് ക്ലബ്ബ് ഐപിഎല്‍ പൂരത്തിന് നാട്ടില്‍ കൊഴുപ്പേകുന്നത്.
ക്രിക്കറ്റ് - ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും മറ്റു കലാ - കായിക മത്സരങ്ങളും സംഘടിപ്പിച്ച് മുന്നേറുന്ന സിഎന്‍എന്‍ നുസ്രത്ത് നഗര്‍ ക്ലബ്ബ് നാട്ടിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം കണ്ട് വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ബിഗ് സ്‌ക്രീനൊരുക്കിയത്. പ്രൊജക്ടറിന്റെ ഉദ്ഘാടനം സിഎന്‍എന്‍ അംഗങ്ങള്‍ക്ക് പ്രൊജക്ടര്‍ നല്‍കി വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Thalangara, Cricket Tournament, Sports, CNN Nusrath Nagar Arts and Sports Club, IPL, Big screen, IPL: CNN Nusrath Nagar brings Big TV screen in Thalangara.
Advertisement: